Description
Digital Voice of Kerala
Thursday, March 19, 2026

Digital Voice of Kerala
HomeKerala Assembly Election 2026കണ്ണൂരിൽ K സുധാകരൻ മത്സരിക്കുന്നതിനെ എതിർത്ത് പ്രാദേശിക നേതൃത്വം? | K...

കണ്ണൂരിൽ K സുധാകരൻ മത്സരിക്കുന്നതിനെ എതിർത്ത് പ്രാദേശിക നേതൃത്വം? | K Sudhakaran

🎙️ Latest Podcast

കണ്ണൂർ: സ്ഥാനാർത്ഥിത്വത്തിനായി ഡൽഹിയിൽ ഹൈക്കമാൻഡിനെതിരെ പടയൊരുക്കം നടത്തിയ കെ. സുധാകരന് കണ്ണൂരിൽ പ്രാദേശിക നേതൃത്വത്തിന്റെ കടുത്ത എതിർപ്പെന്ന് സൂചന. കണ്ണൂർ നിയോജക മണ്ഡലം ഭാരവാഹികളുടെ യോഗത്തിലാണ് സുധാകരന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പത്ത് മണ്ഡലം കമ്മിറ്റികളും ഒറ്റക്കെട്ടായി വിയോജിപ്പ് രേഖപ്പെടുത്തിയത് എന്നാണ് വിവരം. (Local leadership opposing K Sudhakaran contesting in Kannur?)

സുധാകരന്റെ അനാരോഗ്യമടക്കം കണക്കിലെടുക്കണമെന്ന് നേതാക്കൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. സിറ്റിംഗ് എംപിമാർക്ക് സീറ്റ് നൽകില്ലെന്ന ഹൈക്കമാൻഡ് നിലപാടിനെതിരെ ഉറച്ച നിലപാടാണ് കെ സുധാകരനെടുത്തത്. അദ്ദേഹത്തിന് മുന്നിൽ ഹൈക്കമാൻഡ് വഴങ്ങിയെന്ന വാർത്തകൾക്കിടെയാണ് കണ്ണൂരിലെ ഈ പുതിയ നീക്കം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.