സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ എംബ്രോയ്ഡറി യൂണിറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിലും പിന്നാലെയുണ്ടായ ഗ്യാസ് സിലിണ്ടർ സ്ഫോടനത്തിലും രണ്ട് പേർ കൊല്ലപ്പെട്ടു (Surat Fire Accident). വ്യാഴാഴ്ച പുലർച്ചെ 5.30-ഓടെ കപോന്ദ്ര പ്രദേശത്താണ് അപകടമുണ്ടായത്. സ്ഫോടനത്തിൽ ഒമ്പത് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.
കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ആദ്യം തീപിടുത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തുന്നതിന് തൊട്ടുമുൻപ് കെട്ടിടത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ ഒന്നിനുപുറകെ ഒന്നായി പൊട്ടിത്തെറിക്കുകയായിരുന്നു.
കെട്ടിടത്തിനുള്ളിൽ ആകെ എട്ട് ഗ്യാസ് സിലിണ്ടറുകളാണ് സൂക്ഷിച്ചിരുന്നത്. തീ പടർന്നതോടെ ഇവ പൊട്ടിത്തെറിച്ചത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. നാല് ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചതായി അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
തുണിത്തരങ്ങൾ വൻതോതിൽ സൂക്ഷിച്ചിരുന്നതിനാൽ തീ അതിവേഗം പടരുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണോ തീപിടുത്തത്തിന് കാരണമെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്.
Story Summary:
A massive fire followed by gas cylinder explosions at an embroidery unit in Surat’s Kapodra area claimed two lives and left nine others injured. The incident occurred early Thursday morning on the building’s third floor. Firefighters managed to rescue those trapped inside, while the injured were rushed to nearby hospitals.

