ബംഗളൂരു: ലോകപ്രശസ്ത ജീവകാരുണ്യ പ്രവർത്തകനും ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവുമായ ബോചെയെ (ഡോ. ബോബി ചെമ്മണൂർ) കർണാടക സർക്കാർ ആദരിച്ചു (Boche honored Karnataka Assembly). കർണാടക നിയമസഭയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സ്പീക്കർ യു.ടി. ഖാദറാണ് ബോചെയെ പൊന്നാട അണിയിച്ച് ആദരിച്ചത്. സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായി ബോചെ നടത്തിയ സമാനതകളില്ലാത്ത ഇടപെടലുകളാണ് പ്രധാനമായും പരിഗണിക്കപ്പെട്ടത്.
34 കോടി രൂപ എന്ന ഭീമമായ തുക സമാഹരിക്കാൻ ‘യാചകനായി’ തെരുവിലിറങ്ങി അദ്ദേഹം ജനകീയ പങ്കാളിത്തം ഉറപ്പാക്കിയിരുന്നു.
ഇതിന് പുറമെ സ്വന്തം കൈയിൽ നിന്ന് ഒരു കോടി രൂപ അബ്ദുൽ റഹീം സഹായ നിധിയിലേക്ക് അദ്ദേഹം കൈമാറുകയും ചെയ്തു.
ലോകസമാധാനത്തിനായി 812 കിലോമീറ്റർ ഓടി ‘റൺ യൂണിക്’ ലോക റെക്കോർഡ് സ്ഥാപിച്ചതും ഗിന്നസ് വേൾഡ് റെക്കോർഡ് ഉൾപ്പെടെയുള്ള നേട്ടങ്ങളും അദ്ദേഹത്തെ ആദരിക്കുന്നതിനായി കർണാടക സർക്കാർ കണക്കിലെടുത്തു. മനുഷ്യസ്‌നേഹത്തിനും സാമൂഹിക സേവനത്തിനുമുള്ള ബോചെയുടെ അർപ്പണബോധം വരുംതലമുറയ്ക്ക് മാതൃകയാണെന്ന് സ്പീക്കർ യു.ടി. ഖാദർ ചടങ്ങിൽ അഭിപ്രായപ്പെട്ടു.
Story Summary:
The Karnataka Government has honored Boche (Dr. Boby Chemmanur), the Guinness World Record holder for peace and the 812 km ‘Run Unique’ world record holder. In a grand ceremony held at the Karnataka Legislative Assembly, Speaker U.T. Khader felicitated him for his extraordinary charitable activities. The recognition specifically highlighted his efforts to save Abdul Rahim, a Malayali facing a death sentence in Saudi Arabia, by raising ₹34 crores through public appeals and contributing ₹1 crore personally.

