HomeKeralaപത്താം ക്ലാസ്, പ്ലസ് ടു കഴിഞ്ഞവർക്കായി ജെയിൻ യൂണിവേഴ്‌സിറ്റി 'സമ്മർ സ്കൂൾ...

പത്താം ക്ലാസ്, പ്ലസ് ടു കഴിഞ്ഞവർക്കായി ജെയിൻ യൂണിവേഴ്‌സിറ്റി ‘സമ്മർ സ്കൂൾ 2026’; അപേക്ഷകൾ ക്ഷണിച്ചു | Jain University Kochi summer school 2026

കൊച്ചി: ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ജെയിൻ യൂണിവേഴ്‌സിറ്റി കൊച്ചി ക്യാമ്പസ് സൗജന്യ റസിഡൻഷ്യൽ ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാം സംഘടിപ്പിക്കുന്നു (Jain University Kochi summer school 2026). ‘ജെയിൻ യൂണിവേഴ്സിറ്റി സമ്മർ സ്കൂൾ – 2026’ ഏപ്രിൽ, മെയ് മാസങ്ങളിലായാണ് നടക്കുക. കഴിഞ്ഞ വർഷത്തെ മികച്ച വിജയത്തിന് പിന്നാലെയാണ് പ്രോഗ്രാമിന്റെ രണ്ടാം പതിപ്പ് ഒരുങ്ങുന്നത്.

പ്രവേശനവും അപേക്ഷാ രീതിയും:

പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
ആകെ 60 സീറ്റുകൾ. പത്താം ക്ലാസ് കഴിഞ്ഞവർക്ക് 30 സീറ്റുകളും പ്ലസ് ടു കഴിഞ്ഞവർക്ക് 30 സീറ്റുകളുമാണ് അനുവദിച്ചിട്ടുള്ളത്.
താല്പര്യമുള്ളവർ jainuniversitykochi.com/summer-school-2026/ എന്ന വെബ്സൈറ്റ് വഴി ഏപ്രിൽ 14-നകം അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ കൂടി സമർപ്പിക്കേണ്ടതുണ്ട്.
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളുടെ താമസം, ഭക്ഷണം, പഠന ക്ലാസുകൾ, യാത്രകൾ എന്നിവയുടെ മുഴുവൻ ചെലവും യൂണിവേഴ്സിറ്റിയാണ് വഹിക്കുന്നത്.

പരമ്പരാഗത പഠനരീതികളിൽ നിന്ന് മാറി പ്രായോഗിക നൈപുണ്യങ്ങൾക്കും വ്യക്തിത്വ വികസനത്തിനുമാണ് സമ്മർ സ്കൂൾ മുൻഗണന നൽകുന്നത്.വിമർശനാത്മക ചിന്ത, ആശയവിനിമയ ശേഷി, നേതൃപാടവം, ഡിജിറ്റൽ അവബോധം എന്നിവയിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും.താല്പര്യമുള്ള അക്കാദമിക് വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാനും മികച്ച കരിയർ തിരഞ്ഞെടുക്കാനുള്ള പരിശീലനവും ലഭിക്കും.

കൊച്ചി വാട്ടർ മെട്രോ സന്ദർശനം, ഇക്കോ-ടൂറിസം വില്ലേജ് സന്ദർശനം, വൃദ്ധസദന സന്ദർശനം എന്നിവയിലൂടെ സാമൂഹിക ഉത്തരവാദിത്തവും ആധുനിക വികസന കാഴ്ചപ്പാടുകളും വിദ്യാർത്ഥികൾക്ക് നേരിട്ട് മനസ്സിലാക്കാം.

മാറുന്ന ലോകത്തിന് ആവശ്യമായ പ്രായോഗിക നൈപുണ്യങ്ങൾ വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുകയാണ് സമ്മർ സ്കൂളിന്റെ ലക്ഷ്യമെന്ന് ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് +91 7034052828 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Story Summary
Jain University Kochi is inviting applications for its free residential finishing school program, “Jain University Summer School – 2026,” for students who have completed 10th and 12th grades. A total of 60 seats (30 each) are available. The program focuses on soft skills, leadership, and career guidance through expert sessions and field visits to projects like the Kochi Water Metro. The university covers all expenses, including food and accommodation. The deadline to apply is April 14, 2026.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...