മലപ്പുറം: തിരൂരങ്ങാടി നിയമസഭാ മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെ പരസ്യ വിമർശനവുമായി അബ്ദുറഹ്മാൻ രണ്ടത്താണി. പാർട്ടി കമ്മിറ്റികൾ അറിയാതെയാണ് പി.എം.എ. സമീറിനെ സ്ഥാനാർത്ഥിയാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ വിയോജിപ്പ് പരസ്യമാക്കിയത്.(Fight intensifies in Muslim League against candidate selection)
താഴെത്തട്ടിലുള്ള കമ്മിറ്റികളുമായി ചർച്ച ചെയ്യാതെയാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചതെന്നാണ് പ്രധാന ആരോപണം. അർഹതയുള്ളവരെ തഴഞ്ഞുവെന്നും ഇതിന്റെ മാനദണ്ഡം ചോദ്യം ചെയ്യുന്നത് അച്ചടക്കലംഘനമായി കാണരുതെന്നും അദ്ദേഹം കുറിച്ചു.
പി.എം.എ. സമീറിനെ തിരൂരങ്ങാടിയിൽ മത്സരിപ്പിക്കാനുള്ള തീരുമാനമാണ് തർക്കത്തിന് കാരണമായത്. ഞാൻ വിമർശിക്കപ്പെടേണ്ടവനല്ല എന്ന് ആരും ധരിക്കരുത് എന്ന വാക്കുകളോടെയാണ് അദ്ദേഹം തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

