ചെന്നൈ: തമിഴ് താരം സൂര്യയും മലയാളി നടി മമിത ബൈജുവും ഒന്നിക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ (Suriya Vishwanath and Sons teaser) എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലായി ആന്റണി വർഗീസ് പെപ്പെയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്. സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെക്കാൻ താൻ 276 ദിവസമാണ് കാത്തിരുന്നതെന്നാണ് പെപ്പെ കുറിച്ചത്.
വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ആന്റണി വർഗീസ് സൂര്യയെ കണ്ടത്. സൂര്യയുമായി സംസാരിക്കാനായെന്നും വിശ്വനാഥ് ആൻഡ് സൺസിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും പെപ്പെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
വില്ലൻ പെപ്പെയോ? സൂര്യയ്ക്കൊപ്പമുള്ള ചിത്രം പുറത്തുവന്നതോടെ ആരാധകർക്കിടയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സൂര്യയുടെ അടുത്ത ചിത്രമായ ‘സൂര്യ 47’ (Suriya 47)-ൽ പെപ്പെ വില്ലനായി എത്തുന്നുണ്ടോ എന്നാണ് ആരാധകരുടെ പ്രധാന ചോദ്യം. “സത്യം പറ സൂര്യ 47 ലെ വില്ലൻ നിങ്ങളല്ലേ?”, “സൂര്യയുടെ അടുത്ത സിനിമയിൽ ഉണ്ടോ” തുടങ്ങിയ കമന്റുകൾ കൊണ്ട് പെപ്പെയുടെ പോസ്റ്റ് നിറഞ്ഞു. എന്നാൽ സൂര്യയുമായി ചേർന്ന് പെപ്പെ സിനിമ ചെയ്യുന്നുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.
ചിത്രത്തിൽ ഒരു അന്താരാഷ്ട്ര പിസ്റ്റൾ ഷൂട്ടറായ സഞ്ജയ് വിശ്വനാഥ് എന്ന കഥാപാത്രമായാണ് സൂര്യ എത്തുന്നത്. മമിത അവതരിപ്പിക്കുന്ന ‘മാഡി’ എന്ന കഥാപാത്രവും സൂര്യയും തമ്മിലുള്ള 20 വയസ്സിന്റെ പ്രായവ്യത്യാസമുള്ള പ്രണയമാണ് ടീസറിലെ പ്രധാന ആകർഷണം.
ജൂലൈയിൽ ചിത്രം തിയേറ്ററുകളിലെത്തും. രവീണ ടണ്ടൻ, രാധിക ശരത്കുമാർ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ആന്റണി വർഗീസ് നിലവിൽ ‘മാർക്കോ’യ്ക്ക് ശേഷം ‘കാട്ടാളൻ’ എന്ന സിനിമയുടെ തിരക്കുകളിലാണ്. സൂര്യ 47-ൽ നസ്രിയയും നസ്ലിനും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
View this post on Instagram
Story Summary:
The teaser of Suriya’s upcoming film ‘Vishwanath & Sons’, co-starring Mamitha Baiju and directed by Venky Atluri, has taken the internet by storm. Following the release, Malayalam actor Antony Varghese Pepe shared a photo with Suriya, revealing he waited 276 days to post it after meeting him on the film’s set. This has sparked intense speculation among fans about whether Pepe will play the villain in Suriya’s next project, ‘Suriya 47’.

