HomeKerala Assembly Election 2026സിപിഎം വിമതർക്ക് കൈകൊടുക്കാൻ യുഡിഎഫ്; നാല് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തിയേക്കില്ല |...

സിപിഎം വിമതർക്ക് കൈകൊടുക്കാൻ യുഡിഎഫ്; നാല് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തിയേക്കില്ല | UDF supports CPIM rebels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂർ പിന്നിട്ടിട്ടും കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക വൈകുന്നതിനിടയിൽ, സിപിഎമ്മിലെ ആഭ്യന്തര കലഹം മുതലെടുക്കാൻ യുഡിഎഫ് നീക്കം (UDF supports CPIM rebels). മലമ്പുഴ, അമ്പലപ്പുഴ, പയ്യന്നൂർ, തളിപ്പറമ്പ് എന്നീ മണ്ഡലങ്ങളിൽ സിപിഎം വിട്ടുവന്ന പ്രമുഖ നേതാക്കളെ പിന്തുണയ്ക്കാനാണ് യുഡിഎഫ് നേതൃത്വത്തിന്റെ പ്രാഥമിക തീരുമാനം. ഭരണകക്ഷിയിലെ വിള്ളലുകൾ വോട്ടാക്കി മാറ്റാനുള്ള തന്ത്രപരമായ നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്.

പ്രധാന മണ്ഡലങ്ങളിലെ യുഡിഎഫ് തന്ത്രം

അമ്പലപ്പുഴയിൽ സിപിഎമ്മിൽ നിന്ന് അകന്ന മുതിർന്ന നേതാവ് ജി. സുധാകരൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ, അവിടെ സ്ഥാനാർത്ഥിയെ നിർത്താതെ അദ്ദേഹത്തെ പിന്തുണയ്ക്കാനാണ് യുഡിഎഫ് തീരുമാനം. കഴിഞ്ഞ തവണ എം. ലിജു മത്സരിച്ച മണ്ഡലമാണിത്. എച്ച്. സലാമാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി.

തളിപ്പറമ്പിൽ പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട ടി.കെ. ഗോവിന്ദനെ പിന്തുണയ്ക്കാൻ യുഡിഎഫ് തീരുമാനിച്ചു. എം.വി. ഗോവിന്ദന്റെ ഭാര്യയായ ശ്യാമളയ്‌ക്കെതിരെ ഒരു മുതിർന്ന സിപിഎം നേതാവ് തന്നെ രംഗത്തുവരുന്നത് ഗുണകരമാകുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.

മലമ്പുഴയിൽ വി.എസ്. അച്യുതാനന്ദന്റെ മുൻ പി.എ എ. സുരേഷ് സ്വതന്ത്രനായി മത്സരിക്കുമെന്നാണ് വിവരം. സുരേഷിനെ യുഡിഎഫ് പിന്തുണയ്ക്കും. അദ്ദേഹം കോൺഗ്രസ് ചിഹ്നത്തിൽ മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. സിറ്റിംഗ് എംഎൽഎ എ. പ്രഭാകരനാണ് ഇവിടെ എതിരാളി.

പയ്യന്നൂരിൽ രക്തസാക്ഷി ഫണ്ട് വിവാദത്തിലൂടെ സിപിഎമ്മിൽ നിന്ന് പുറത്തായ വി. കുഞ്ഞികൃഷ്ണനെ പയ്യന്നൂരിൽ ആർഎസ്പി പിന്തുണയ്ക്കും. കാഞ്ഞങ്ങാടിന് പകരം പയ്യന്നൂർ സീറ്റ് ഏറ്റെടുത്താണ് ആർഎസ്പി ഈ നീക്കം നടത്തുന്നത്. ടി.ഐ. മധുസൂദനനാണ് മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി.

കോൺഗ്രസ് പട്ടിക വൈകുന്നു; പ്രതിസന്ധിയായി എംപിമാർ

സ്ഥാനാർത്ഥി പട്ടിക ഉടൻ പുറത്തിറക്കുമെന്ന് വി.ഡി. സതീശൻ വ്യക്തമാക്കുന്നുണ്ടെങ്കിലും, എംപിമാർ നിയമസഭയിലേക്ക് മത്സരിക്കണമെന്ന ആവശ്യം ഉന്നയിച്ചതാണ് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നത്. ആർഎസ്പി ഒഴികെയുള്ള മറ്റ് ഘടകകക്ഷികളും സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. വിമത നീക്കങ്ങൾ ശക്തമായ മണ്ഡലങ്ങളിൽ പ്രാദേശിക വികാരം കൂടി കണക്കിലെടുത്താകും കോൺഗ്രസിന്റെ അന്തിമ പ്രഖ്യാപനം.

Story Summary
The UDF has decided to support CPIM rebels in four key constituencies—Malampuzha, Ambalappuzha, Payyanur, and Taliparamba—following internal collapses within the LDF. While G. Sudhakaran and T.K. Govindan will receive UDF backing as independents, the Congress party’s official candidate list remains delayed due to internal discussions regarding MPs contesting the state elections. RSP is the only UDF ally to have announced candidates so far.

WhatsApp Channel Banner

Latest updates

കോൺഗ്രസിൽ പ്ലീഡർ നിയമന വിവാദം പുകയുന്നു; വി.ഡി. സതീശനെതിരെ...

തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും തമ്മിലുള്ള ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നതിനിടെ, കെ.എസ്.യുവിന്റെ...

മുംബൈയിൽ അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള കുഞ്ഞിനെ...

മുംബൈ: മഹാരാഷ്ട്രയിലെ തിരക്കേറിയ കല്യാൺ (Mumbai Baby Kidnapping) റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ അതീവ നിഗൂഢമായി തട്ടിക്കൊണ്ടുപോയി. കടുത്ത റെയിൽവേ സുരക്ഷാ സംവിധാനങ്ങൾ...

ഡോഡയിൽ യുവാവ് വെടിയേറ്റു മരിച്ചതിന് പിന്നാലെ വ്യാപക പ്രതിഷേധം;...

ശ്രീനഗർ: ജമ്മു കശ്മീരിലെ ഡോഡ (Doda Shooting) ജില്ലയിലുണ്ടായ വെടിവെയ്പ്പിൽ യുവാവ് ദാരുണമായി കൊല്ലപ്പെട്ടതിന് പിന്നാലെ ക്രമസമാധാന നില ഉറപ്പാക്കാനായി പ്രദേശത്തെ മൊബൈൽ ഇൻറർനെറ്റ് സേവനങ്ങൾ ഭരണകൂടം താൽക്കാലികമായി റദ്ദാക്കി. ശനിയാഴ്ച രാത്രിയിലുണ്ടായ...

മെക്സിക്കോയിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് | Mexico...

മെക്സിക്കോ സിറ്റി: വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയിലെ ((Mexico Earthquake Tsunami Warning)) തെക്കൻ പ്രവിശ്യയായ ചിയാപ്പാസിൽ (Chiapas) അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ...

ബലാത്സംഗക്കേസിൽ 22 വർഷമായി ഒളിവിൽ; കർണാടക അതിർത്തിയിലെ പന്നിഫാമിൽ...

പത്തനംതിട്ട: ബലാത്സംഗ കേസിൽ രണ്ട് പതിറ്റാണ്ടിലേറെക്കാലം പോലീസിനെ വെട്ടിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ പ്രതി ഒടുവിൽ പിടിയിൽ (Kodumon Rape Case). കൊടുമൺ പോലീസ് സ്റ്റേഷനിൽ 2004-ൽ രജിസ്റ്റർ ചെയ്ത...

DON'T MISS

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

‘ചവറിടരുത് അങ്കിൾ’; റെയിൽവേ സ്റ്റേഷനിൽ വാഴപ്പഴത്തൊലി വലിച്ചെറിഞ്ഞ വയോധികനെ...

റെയിൽവേ പ്ലാറ്റ്‌ഫോമിൽ മാലിന്യം വലിച്ചെറിയുന്ന യാത്രക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനങ്ങൾക്ക് വഴിവെക്കുന്നു. ട്രെയിനിന് സമീപം നിന്ന് പഴം കഴിച്ച ശേഷം തൊലി ട്രാക്കിലേക്ക് വലിച്ചെറിയാൻ ശ്രമിച്ച മധ്യവയസ്‌കനായ യാത്രക്കാരനെ, ദൃശ്യങ്ങൾ പകർത്തിയ...

‘സിനിമ പെട്ടെന്ന് നിർത്തി, ലൈറ്റും തെളിഞ്ഞു’; ഇന്ത്യൻ തിയേറ്ററിലെ...

ചെന്നൈയിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ യുവതിയായ ജങ് ഏയ്ക്ക് ഇന്ത്യൻ സിനിമ തിയേറ്ററുകൾ നൽകിയത് കൗതുകകരമായ ഒരനുഭവമായിരുന്നു. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടറുകൾ, പോസ്റ്ററുകൾ, പോപ്‌കോൺ കൗണ്ടറുകൾ എന്നിവയെല്ലാം ദക്ഷിണ കൊറിയയിലെ തിയേറ്ററുകൾക്ക്...

PREMIUM

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...

ഇസ്താംബൂളിൻ്റെ സ്വന്തം ടോംബിലിയും അവൻ്റെ വെങ്കല പ്രതിമയും |...

ടോംബിലി ഒരു പൂച്ചയാണ്, ഏവർക്കും പ്രിയപ്പെട്ട ഒരു പൂച്ച. ഇസ്താംബൂളിലെ ടോംബിലി പൂച്ച പ്രതിമ, ഒരു പ്രിയപ്പെട്ട തെരുവ് പൂച്ചയെ ആദരിക്കുന്നു. തെരുവിൽ അലഞ്ഞുതിരിയുന്ന പൂച്ചയുടെ ഒരു പൂച്ചയുടെ പ്രതിമയാണത്. അവൻ്റെ ഒരു...