HomeIran Israel Conflictപശ്ചിമേഷ്യൻ സംഘർഷം: 80,800 എണ്ണയുമായി 'ജഗ് ലാഡ്കി' സുരക്ഷിതമായി മടങ്ങി | West...

പശ്ചിമേഷ്യൻ സംഘർഷം: 80,800 എണ്ണയുമായി ‘ജഗ് ലാഡ്കി’ സുരക്ഷിതമായി മടങ്ങി | West Asian conflict

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധ സാഹചര്യം നിലനിൽക്കെ, ഇന്ത്യൻ നയതന്ത്രത്തിന് വലിയ വിജയമായി എണ്ണക്കപ്പൽ ‘ജഗ് ലാഡ്കി’ സുരക്ഷിതമായി മടങ്ങി. യു.എ.ഇ.യിലെ ഫുജൈറ ഓയിൽ ടെർമിനലിൽ ഇറാൻ ആക്രമണം നടക്കുമ്പോൾ എണ്ണ നിറയ്ക്കുകയായിരുന്നു ഈ കപ്പൽ. 80,800 ടൺ അസംസ്കൃത എണ്ണയുമായി ഞായറാഴ്ച രാവിലെ കപ്പൽ തുറമുഖം വിട്ടു. ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. സംഘർഷമേഖലയിൽ നിന്ന് സുരക്ഷിതമായി പുറത്തെത്തുന്ന നാലാമത്തെ ഇന്ത്യൻ കപ്പലാണിത്.(West Asian conflict, Indian oil tanker returns safely with 80,800 barrels of oil )

രാജ്യത്തെ പാചകവാതക പ്രതിസന്ധി മറികടക്കാൻ കടുത്ത നടപടികളുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം രംഗത്തെത്തി. പൈപ്പ് വഴി പാചകവാതകം ലഭിക്കുന്ന കുടുംബങ്ങൾ എൽ.പി.ജി. സിലിണ്ടറുകൾ കൈവശം വെക്കുന്നത് അവശ്യവസ്തു നിയമപ്രകാരം നിരോധിച്ചു. നിലവിൽ രാജ്യത്ത് 60 ലക്ഷം കുടുംബങ്ങൾക്ക് പി.എൻ.ജി. സൗകര്യമുണ്ട്. ഇവർ സിലിണ്ടറുകൾ ഒഴിവാക്കുന്നതോടെ വിപണിയിലെ എൽ.പി.ജി. ക്ഷാമം കുറയ്ക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.

അതേസമയം, രാജ്യത്ത് എൽ.പി.ജി. ബുക്കിങ്ങിൽ കുറവ് രേഖപ്പെടുത്തി. മാർച്ച് 13-ന് 88.8 ലക്ഷം സിലിണ്ടറുകൾ ബുക്ക് ചെയ്ത സ്ഥാനത്ത് ശനിയാഴ്ച അത് 77 ലക്ഷമായി കുറഞ്ഞു. എങ്കിലും ഓൺലൈൻ ബുക്കിങ്ങിൽ മൂന്ന് ശതമാനം വർധനയുണ്ടായിട്ടുണ്ട്. പെട്രോൾ, ഡീസൽ എന്നിവയ്ക്ക് നിലവിൽ ക്ഷാമമില്ലെന്ന് സർക്കാർ വ്യക്തമാക്കി.

ഇറാൻ അടച്ച ഹോർമുസ് കടലിടുക്കിന് സമീപം ഇനി 22 ഇന്ത്യൻ കപ്പലുകൾ മാത്രമാണ് ബാക്കിയുള്ളത്. നേരത്തെ ഇത് 28 ആയിരുന്നു. 92,712 മെട്രിക് ടൺ എൽ.പി.ജി.യുമായി പുറപ്പെട്ട ‘ശിവാലിക്’, ‘നന്ദാ ദേവി’ എന്നീ കപ്പലുകൾ യഥാക്രമം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മുന്ദ്രാ, കണ്ട്‌ലാ തുറമുഖങ്ങളിൽ എത്തും. ഇന്ത്യയുടെ ഊർജസുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ നേരിട്ട് ഇടപെട്ടു. ശനിയാഴ്ച രാത്രി യു.എ.ഇ. വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ളാ ബിൻ സായിദ് അൽ നഹ്യാൻ, സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ എന്നിവരുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു.

WhatsApp Channel Banner

Latest updates

കോൺഗ്രസിൽ പ്ലീഡർ നിയമന വിവാദം പുകയുന്നു; വി.ഡി. സതീശനെതിരെ...

തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും തമ്മിലുള്ള ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നതിനിടെ, കെ.എസ്.യുവിന്റെ...

മുംബൈയിൽ അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള കുഞ്ഞിനെ...

മുംബൈ: മഹാരാഷ്ട്രയിലെ തിരക്കേറിയ കല്യാൺ (Mumbai Baby Kidnapping) റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ അതീവ നിഗൂഢമായി തട്ടിക്കൊണ്ടുപോയി. കടുത്ത റെയിൽവേ സുരക്ഷാ സംവിധാനങ്ങൾ...

ഡോഡയിൽ യുവാവ് വെടിയേറ്റു മരിച്ചതിന് പിന്നാലെ വ്യാപക പ്രതിഷേധം;...

ശ്രീനഗർ: ജമ്മു കശ്മീരിലെ ഡോഡ (Doda Shooting) ജില്ലയിലുണ്ടായ വെടിവെയ്പ്പിൽ യുവാവ് ദാരുണമായി കൊല്ലപ്പെട്ടതിന് പിന്നാലെ ക്രമസമാധാന നില ഉറപ്പാക്കാനായി പ്രദേശത്തെ മൊബൈൽ ഇൻറർനെറ്റ് സേവനങ്ങൾ ഭരണകൂടം താൽക്കാലികമായി റദ്ദാക്കി. ശനിയാഴ്ച രാത്രിയിലുണ്ടായ...

മെക്സിക്കോയിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് | Mexico...

മെക്സിക്കോ സിറ്റി: വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയിലെ ((Mexico Earthquake Tsunami Warning)) തെക്കൻ പ്രവിശ്യയായ ചിയാപ്പാസിൽ (Chiapas) അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ...

ബലാത്സംഗക്കേസിൽ 22 വർഷമായി ഒളിവിൽ; കർണാടക അതിർത്തിയിലെ പന്നിഫാമിൽ...

പത്തനംതിട്ട: ബലാത്സംഗ കേസിൽ രണ്ട് പതിറ്റാണ്ടിലേറെക്കാലം പോലീസിനെ വെട്ടിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ പ്രതി ഒടുവിൽ പിടിയിൽ (Kodumon Rape Case). കൊടുമൺ പോലീസ് സ്റ്റേഷനിൽ 2004-ൽ രജിസ്റ്റർ ചെയ്ത...

DON'T MISS

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

‘ചവറിടരുത് അങ്കിൾ’; റെയിൽവേ സ്റ്റേഷനിൽ വാഴപ്പഴത്തൊലി വലിച്ചെറിഞ്ഞ വയോധികനെ...

റെയിൽവേ പ്ലാറ്റ്‌ഫോമിൽ മാലിന്യം വലിച്ചെറിയുന്ന യാത്രക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനങ്ങൾക്ക് വഴിവെക്കുന്നു. ട്രെയിനിന് സമീപം നിന്ന് പഴം കഴിച്ച ശേഷം തൊലി ട്രാക്കിലേക്ക് വലിച്ചെറിയാൻ ശ്രമിച്ച മധ്യവയസ്‌കനായ യാത്രക്കാരനെ, ദൃശ്യങ്ങൾ പകർത്തിയ...

‘സിനിമ പെട്ടെന്ന് നിർത്തി, ലൈറ്റും തെളിഞ്ഞു’; ഇന്ത്യൻ തിയേറ്ററിലെ...

ചെന്നൈയിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ യുവതിയായ ജങ് ഏയ്ക്ക് ഇന്ത്യൻ സിനിമ തിയേറ്ററുകൾ നൽകിയത് കൗതുകകരമായ ഒരനുഭവമായിരുന്നു. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടറുകൾ, പോസ്റ്ററുകൾ, പോപ്‌കോൺ കൗണ്ടറുകൾ എന്നിവയെല്ലാം ദക്ഷിണ കൊറിയയിലെ തിയേറ്ററുകൾക്ക്...

PREMIUM

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...

ഇസ്താംബൂളിൻ്റെ സ്വന്തം ടോംബിലിയും അവൻ്റെ വെങ്കല പ്രതിമയും |...

ടോംബിലി ഒരു പൂച്ചയാണ്, ഏവർക്കും പ്രിയപ്പെട്ട ഒരു പൂച്ച. ഇസ്താംബൂളിലെ ടോംബിലി പൂച്ച പ്രതിമ, ഒരു പ്രിയപ്പെട്ട തെരുവ് പൂച്ചയെ ആദരിക്കുന്നു. തെരുവിൽ അലഞ്ഞുതിരിയുന്ന പൂച്ചയുടെ ഒരു പൂച്ചയുടെ പ്രതിമയാണത്. അവൻ്റെ ഒരു...