തിരുവനന്തപുരം: പാചകവാതക വിതരണത്തിൽ തടസ്സമുണ്ടാകുമെന്ന ഭീതി വേണ്ടെന്നും സംസ്ഥാനത്ത് 18 ദിവസത്തേക്കുള്ള ഗാർഹിക സിലിണ്ടറുകൾ സ്റ്റോക്കുണ്ടെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. 14,536 സിലിണ്ടറുകൾ സ്റ്റോക്ക് ചെയ്തിട്ടുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു.(Domestic consumers need not worry, Minister GR Anil on LPG crisis)
പശ്ചിമേഷ്യൻ സംഘർഷത്തിനിടയിലും ഹോർമുസ് കടലിടുക്ക് പിന്നിട്ട ഇന്ത്യൻ കപ്പലുകളായ ശിവാലിക്, നന്ദാദേവി എന്നിവ നാളെയോടെ ഇന്ത്യൻ തീരത്തെത്തും. 92,700 ടൺ എൽപിജിയുമായി എത്തുന്ന ഈ കപ്പലുകൾ മുന്ദ്ര, കണ്ട്ല തുറമുഖങ്ങളിലാണ് അടുക്കുക. ഇതോടെ വിതരണ ശൃംഖലയിലെ തടസ്സം നീങ്ങും.
പൈപ്പ് വഴി പ്രകൃതിവാതകം ലഭിക്കുന്ന വീടുകളിൽ ഇനിമുതൽ എൽപിജി സിലിണ്ടറുകൾ ഉപയോഗിക്കാൻ അനുമതിയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉത്തരവിട്ടു. ഇരട്ട കണക്ഷനുകൾ ഒഴിവാക്കി സിലിണ്ടറുകളുടെ ദുരുപയോഗം തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വിഹിതം 20 ശതമാനത്തിൽ നിന്ന് 30 ശതമാനമായി ഉയർത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. നിലവിൽ മുൻഗണനാ അടിസ്ഥാനത്തിലാണ് ഇവ വിതരണം ചെയ്യുന്നത്.

