HomeIran Israel Conflictഖാർഗ് ദ്വീപ് ആക്രമണം തുടർന്ന് US: മിക്ക ഭാഗങ്ങളും തകർത്തതായി ട്രംപ്...

ഖാർഗ് ദ്വീപ് ആക്രമണം തുടർന്ന് US: മിക്ക ഭാഗങ്ങളും തകർത്തതായി ട്രംപ് | Kharg Island

ടെഹ്‌റാൻ: ഇറാന്റെ സാമ്പത്തിക സ്രോതസ്സായ ഖാർഗ് ദ്വീപിന് നേരെ അമേരിക്ക തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ ആക്രമണം നടത്തി. ഇറാന്റെ എണ്ണ ഉൽപ്പാദനത്തിന്റെ നെടുംതൂണായ ദ്വീപിന്റെ ഭൂരിഭാഗവും തകർത്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഹോർമൂസ് കടലിടുക്കിൽ ഇറാൻ കപ്പലുകളെ ആക്രമിക്കുന്നത് തുടർന്നാൽ എണ്ണ സംസ്കരണ-വിതരണ സംവിധാനങ്ങൾ പൂർണ്ണമായും നശിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.(US attacks Kharg Island, Trump says most parts destroyed)

ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഖാർഗ് ദ്വീപ് വഴിയാണ്. ഈ കേന്ദ്രത്തിനുണ്ടായ തകർച്ച ഇറാൻ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കും. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തുന്ന ഇറാന്റെ നീക്കങ്ങളെ പ്രതിരോധിക്കാൻ ഹോർമൂസ് കടലിടുക്ക് സൈനിക ബലം ഉപയോഗിച്ച് പിടിച്ചെടുക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.

ഹോർമൂസ് കടലിടുക്ക് തുറക്കുന്നതിനായി ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ യുദ്ധക്കപ്പലുകൾ അയക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞു. ആഗോള ഇന്ധന വിപണിയിലെ പ്രതിസന്ധി പരിഹരിക്കാൻ സഖ്യകക്ഷികളുടെ സഹായം അദ്ദേഹം തേടി. ഹോർമൂസ് കടലിടുക്കിന്റെ തീരപ്രദേശങ്ങളിൽ ആക്രമണം ശക്തമാക്കാനാണ് അമേരിക്കയുടെ നീക്കം. വിതരണ ശൃംഖലയെ ബാധിക്കുന്ന തരത്തിൽ ഇറാൻ തടസ്സങ്ങൾ സൃഷ്ടിക്കുന്നത് തുടർന്നാൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

Clickable Info Box

Latest updates

നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് പുഴയിൽ ചാടിയ വിദ്യാർത്ഥിനിയെ...

മാഞ്ഞാലി: നീറ്റ് (NEET) പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്നുള്ള മാനസിക വിഷമത്താൽ മാഞ്ഞാലിപ്പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച 17-കാരിയായ വിദ്യാർത്ഥിനിയെ സ്വകാര്യ ബസ് ഡ്രൈവർ സാഹസികമായി രക്ഷപെടുത്തി (manjali river suicide attempt). കനത്ത...

10,000 കോടിയുടെ കരാർ ഉറപ്പിച്ചിട്ടില്ല, അത് ‘മിഷൻ സമുദ്ര’യുടെ...

തിരുവനന്തപുരം: കപ്പൽനിർമ്മാണ മേഖലയിലെ വൻകിട നിക്ഷേപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ നടത്തിയ പ്രസ്താവന ടാറ്റാ ഗ്രൂപ്പ് തള്ളിയതോടെ രൂപപ്പെട്ട വൻ വിവാദത്തിൽ ഔദ്യോഗിക വിശദീകരണവുമായി സംസ്ഥാന സർക്കാർ (CM VD Satheesan...

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷിന് മുൻകൂർ...

കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റുയർത്തിയ 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ ഡിവൈഎഫ്ഐ (DYFI) നേതാവ് റിബേഷിന് മുൻകൂർ ജാമ്യം (Kafir screenshot case ). കേസിൽ പോലീസ് അറസ്റ്റ്...

സംസ്ഥാനത്ത് ഇന്നും പവർകട്ടിന് സാധ്യത; പ്രതിസന്ധി തീർക്കാൻ നാളെ...

തിരുവനന്തപുരം: കേന്ദ്ര ഗ്രിഡിൽ നിന്നും പവർ എക്‌സ്‌ചേഞ്ചിൽ നിന്നും ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നും കടുത്ത വൈദ്യുതി നിയന്ത്രണത്തിന് (Kerala electricity crisis kseb load shedding today) സാധ്യത....

ഗൃഹോപകരണങ്ങൾ വാങ്ങുമ്പോൾ ‘വാറന്റി’ ചതിക്കുഴിയാകാതിരിക്കാൻ; ഗോദ്റെജ് വിദഗ്ദ്ധൻ നൽകുന്ന...

കൊച്ചി: നമ്മൾ വാങ്ങുന്ന ഗൃഹോപകരണങ്ങളുടെ (Home appliances comprehensive warranty) യഥാർത്ഥ മൂല്യം അത് വാങ്ങുന്ന നിമിഷത്തിൽ മാത്രമല്ല, ഭാവിയിൽ നമ്മുടെ ദൈനംദിന ജീവിതത്തിന് അത് എത്രത്തോളം തടസ്സമില്ലാത്ത സൗകര്യം നൽകുന്നു എന്നതിനെക്കൂടി...

50 നിലകൾ, 190 മീറ്റർ ഉയരം; സംസ്ഥാനത്തെ ഏറ്റവും...

തൃശൂർ: സാംസ്കാരിക നഗരിയുടെ ഹൃദയഭാഗത്ത് വൻ നിക്ഷേപത്തോടെയുള്ള അത്യാഡംബര പാർപ്പിടസമുച്ചയ പദ്ധതി പ്രഖ്യാപിച്ച് ജോയ്ആലുക്കാസ് ഗ്രൂപ്പ് (Joyalukkas gold tower thrissur project launch). ജോയ്ആലുക്കാസിന്റെ റിയൽ എസ്റ്റേറ്റ് വിഭാഗമായ ജോയ്ആലുക്കാസ് ലൈഫ്സ്റ്റൈൽ...

ആഭ്യന്തര സീസണിന് മുന്നോടിയായി കേരള ടീം കശ്മീരിലേക്ക്; വിഷ്ണു...

തിരുവനന്തപുരം: വരാനിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണിന് മുന്നോടിയായുള്ള നിർണ്ണായക ഒരുക്കങ്ങളുടെ ഭാഗമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) സീനിയർ പുരുഷ ടീം ജമ്മു & കശ്മീരിലേക്ക് തിരിക്കുന്നു (Kerala cricket association). ശ്രീനഗറിൽ...

പൊന്നാനി മണ്ഡലം എം.പി ഫണ്ട് വിനിയോഗം: അവലോകന യോഗം...

റിപ്പോർട്ട്: അൻവർ ഷരിഫ്  മലപ്പുറം: പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ എം.പി ഡോ. അബ്ദുസ്സമദ് സമദാനിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം സംബന്ധിച്ച അവലോകന യോഗം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയിൽ...