ടെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ അദ്ദേഹം പങ്കുവെച്ച പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ വിവാദമാകുന്നു (Netanyahu six fingers video). മാർച്ച് 13-ന് നെതന്യാഹുവിന്റെ ഔദ്യോഗിക എക്സ് (X) അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ അദ്ദേഹത്തിന്റെ ഒരു കയ്യിൽ ആറ് വിരലുകൾ കാണപ്പെടുന്നു എന്നതാണ് പുതിയ ചർച്ചകൾക്ക് ആധാരം.
ഇറാനെതിരെ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോയാണിത്. എന്നാൽ വീഡിയോയിൽ കണ്ട ആറ് വിരലുകൾ ഇത് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന സംശയത്തിന് ബലം നൽകുന്നു. നെതന്യാഹു കൊല്ലപ്പെട്ടുവെന്നും അത് മറച്ചുവെക്കാൻ എഐ വീഡിയോകൾ ഉപയോഗിക്കുകയാണെന്നുമാണ് ഒരു വിഭാഗം വാദിക്കുന്നത്. യുഎസ് രാഷ്ട്രീയ നിരീക്ഷക കാൻഡിസ് ഓവൻസ് ഉൾപ്പെടെയുള്ളവർ നെതന്യാഹുവിന്റെ അസാന്നിധ്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തി.
വീഡിയോയിലെ ഒരു ഫ്രെയിമിൽ ആറ് വിരലുകൾ വ്യക്തമായി കാണുന്നത് എഐ നിർമ്മിത ദൃശ്യങ്ങളുടെ പോരായ്മയാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. ഇറാൻ വാർത്താ ഏജൻസിയായ തസ്‌നിം ആണ് നെതന്യാഹു കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ട് ആദ്യം പുറത്തുവിട്ടത്. പൊതുപരിപാടികളിൽ നിന്നുള്ള വിട്ടുനിൽക്കലും അമേരിക്കൻ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചകൾ മാറ്റിവെച്ചതും സംശയം വർദ്ധിപ്പിക്കുന്നു.
Last time I checked, humans usually dont have 6 fingers…. AI does.
Is Netenyahu no more? pic.twitter.com/EUkIsKGmHR
— AustraliaFirstOnly (@gigabasedd) March 13, 2026
എന്നാൽ ക്യാമറ ആംഗിളിലെ പ്രത്യേകതയോ ദൃശ്യങ്ങളിലെ അവ്യക്തതയോ (Motion blur) കാരണമാകാം ആറ് വിരലുകളായി തോന്നുന്നതെന്ന് ഇസ്രായേൽ അനുകൂലികൾ വാദിക്കുന്നു. നെതന്യാഹുവിൻ്റെ വസതിക്ക് ചുറ്റും സുരക്ഷ കർശനമാക്കിയതും അഭ്യൂഹങ്ങൾ പടരാൻ കാരണമായിട്ടുണ്ട്. ഈ വിഷയത്തിൽ ഔദ്യോഗിക വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
Story Summary
Rumors of Israeli Prime Minister Benjamin Netanyahu’s death or injury following an Iranian attack have intensified after a video posted on his X account on March 13 showed what appeared to be six fingers on one of his hands. Social media users and analysts like Candace Owens suggested the footage might be AI-generated to hide his absence. While Iranian media outlet Tasnim reported on his missing public presence, others claim the “six fingers” are merely a camera angle anomaly or motion blur.

