മൊറാദാബാദ്: ഉത്തർപ്രദേശിലെ മൊറാദാബാദിൽ അമ്മയ്ക്ക് ‘സമ്മാനം’ നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി ഇരട്ടസഹോദരിയുടെ മൃതദേഹം കാണിച്ചുകൊടുത്ത യുവാവ് പിടിയിൽ (UP Engineer Kills Twin Sister). സഹോദരിയെ 84 തവണ കുത്തിക്കൊലപ്പെടുത്തിയ ശേഷം അമ്മയെയും ഇയാൾ ആക്ര5മിച്ചു. 25-കാരനായ ഹാർദിക് എന്ന എഞ്ചിനീയറാണ് ഈ ക്രൂരകൃത്യം ചെയ്തത്.
ഹാർദിക്കും സഹോദരി ഹിമാശിഖയും ഗുരുഗ്രാമിൽ എഞ്ചിനീയർമാരായി ജോലി ചെയ്തുവരികയായിരുന്നു. എന്നാൽ ഒന്നര വർഷം മുൻപ് ജോലി ഉപേക്ഷിച്ച ഹാർദിക് സോഷ്യൽ മീഡിയയിൽ അമിതമായി സമയം ചെലവഴിക്കാൻ തുടങ്ങി. പൂനെയുള്ള ഒരു യുവതിയുമായി പ്രണയത്തിലായ ഹാർദിക് അവരെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കാനും കരിയറിൽ ശ്രദ്ധിക്കാനും സഹോദരിയും അമ്മ നീലിമയും നിരന്തരം ഉപദേശിച്ചിരുന്നു. ഇതാണ് ഹാർദിക്കിനെ പ്രകോപിപ്പിച്ചത്.
മാർച്ച് 6-ന് കരിയറിനെച്ചൊല്ലി സഹോദരങ്ങൾ തമ്മിൽ കടുത്ത തർക്കമുണ്ടായി. പ്രകോപിതനായ ഹാർദിക് പച്ചക്കറി അരിയുന്ന കത്തി ഉപയോഗിച്ച് ഹിമാശിഖയെ കുത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം 84 മുറിവുകളാണ് ഹിമാശിഖയുടെ ശരീരത്തിലുണ്ടായിരുന്നത്. സഹോദരി മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം ഹാർദിക് ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്യുന്ന അമ്മയുടെ അടുത്തേക്ക് പോയി. “വീട്ടിലേക്ക് വരൂ, അമ്മയ്ക്കൊരു സർപ്രൈസ് ഉണ്ട്” എന്ന് പറഞ്ഞ് അമ്മയെ വീട്ടിലെത്തിച്ചു. മകളുടെ മൃതദേഹം കണ്ട് അമ്മ നിലവിളിച്ചതോടെ ഹാർദിക് അവരെയും ആക്രമിച്ചു.
പരിക്കേറ്റ നീലിമ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അവർ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. കൃത്യം നടത്തി 24 മണിക്കൂറിനുള്ളിൽ തന്നെ പോലീസ് ഹാർദിക്കിനെ അറസ്റ്റ് ചെയ്തു. നിരന്തരമുള്ള ഉപദേശങ്ങളും പ്രണയബന്ധത്തോടുള്ള എതിർപ്പുമാണ് തന്നെ ഈ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് ഹാർദിക് പോലീസിനോട് സമ്മതിച്ചു.
Summary
In a shocking incident in Moradabad, Uttar Pradesh, a 24-year-old engineer named Hardik murdered his twin sister, Himashikha, by stabbing her 84 times following a heated argument over his career and personal relationships. After the murder, Hardik lured his mother home from work by promising a “surprise,” only to reveal the body and attack her as well.

