HomeNationalLPG പ്രതിസന്ധി: കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് ബോംബെ ഹൈക്കോടതി നോട്ടീസ്; കൺട്രോൾ...

LPG പ്രതിസന്ധി: കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് ബോംബെ ഹൈക്കോടതി നോട്ടീസ്; കൺട്രോൾ റൂം തുറന്ന് സംസ്ഥാനങ്ങൾ | LPG

മുംബൈ: രാജ്യം നേരിടുന്ന കടുത്ത പാചകവാതക പ്രതിസന്ധിക്കിടയിൽ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് ബോംബെ ഹൈക്കോടതിയുടെ നോട്ടീസ്. സ്വകാര്യ എൽപിജി കമ്പനികൾ വിതരണം കാര്യക്ഷമമാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ആറ് വിതരണക്കാർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ.(LPG crisis, Bombay High Court issues notice to Union Petroleum Ministry)

നാഗ്പൂർ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിക്കെതിരെയാണ് പ്രധാനമായും പരാതി ഉയർന്നിരിക്കുന്നത്. കമ്പനി സിലിണ്ടർ വിതരണം വൈകിപ്പിക്കുന്നുവെന്നും കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്നുമാണ് വിതരണക്കാരുടെ ആരോപണം. ഗാർഹിക സിലിണ്ടറുകളുടെ വിതരണം വേഗത്തിലാക്കാൻ കമ്പനിക്ക് അടിയന്തര നിർദ്ദേശം നൽകണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് ഹൈക്കോടതി കേന്ദ്ര മന്ത്രാലയത്തോട് വിശദീകരണം തേടിയത്.

എൽപിജി ക്ഷാമം മുതലെടുത്ത് നടക്കുന്ന കരിഞ്ചന്ത തടയാൻ വിവിധ സംസ്ഥാനങ്ങൾ നടപടി ശക്തമാക്കി. ഉത്തർപ്രദേശിൽ മാത്രം ഇതുവരെ കരിഞ്ചന്തയിൽ വിൽപ്പനയ്‌ക്ക് വെച്ച 200-ലധികം സിലിണ്ടറുകൾ പിടിച്ചെടുത്തു. മധ്യപ്രദേശിൽ കടത്താൻ ശ്രമിച്ച 38 സിലിണ്ടറുകളും പിടികൂടി. മഹാരാഷ്ട്രയും ഉത്തർപ്രദേശും പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നു. ഡൽഹിയിൽ കേന്ദ്ര സർക്കാർ നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഏകോപനത്തിനായി തുറന്നിട്ടുണ്ട്.

Clickable Info Box

Latest updates

കാഴ്ചയില്ലാത്തവർ സ്വപ്നം കാണുമോ? കണ്ടാൽ എന്താണ് കാണുന്നത്?...

കാഴ്ചയില്ലാത്തവർക്ക് സ്വപ്നം കാണാൻ കഴിയുമോ? അവർ സ്വപ്നത്തിൽ ആളുകളെയും സ്ഥലങ്ങളെയും കാണുമോ? വർഷങ്ങളായി പലരുടെയും മനസ്സിലുണ്ടായിരുന്ന ഈ ചോദ്യങ്ങൾക്ക് ശാസ്ത്രീയ പഠനങ്ങൾ നൽകുന്ന മറുപടി ഏറെ കൗതുകകരമാണ്. എല്ലാവരും സ്വപ്നം കാണുന്നുണ്ടെങ്കിലും, കാഴ്ചശേഷിയുള്ളവരുടെയും...

എല്ലാം കെ.എസ്.യുവിനോട് ചോദിച്ച് തീരുമാനിക്കാനാകുമോ? ഹൈക്കോടതി പ്ലീഡർ നിയമന...

കോഴിക്കോട്: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനകത്തും പോഷക സംഘടനകൾക്കിടയിലും ഉയർന്നുവന്ന തർക്കങ്ങളിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവും എം.എ.എയുമായ റോജി എം. ജോൺ (Roji m john). എല്ലാ കാര്യങ്ങളും...

വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം നവവരൻ വെട്ടേറ്റു മരിച്ച നിലയിൽ;...

ബല്ലാരി: കർണാടകയിലെ ബല്ലാരിയിൽ കല്യാണപ്പന്തലിലെ ആഘോഷം അടങ്ങും മുൻപ് നവവരനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി (Ballari samata nagar murder). ബല്ലാരിയിലെ സമതാ നഗർ സ്വദേശിയായ നബി റസൂൽ (27) ആണ്...

മക്കളെയും കൊണ്ട് ഗോദാവരി പുഴയിലേക്ക് കാർ ഓടിച്ചിറക്കി അധ്യാപകൻ;...

ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിൽ നടുക്കുന്ന കൂട്ടആത്മഹത്യ. അധ്യാപകനും രണ്ട് മക്കളും സഞ്ചരിച്ചിരുന്ന കാർ ഗോദാവരി പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേരും ദാരുണമായി മരിച്ചു (Suicide godavari river). മേലുദ്യോഗസ്ഥരിൽ നിന്നുള്ള കടുത്ത മാനസിക...

പയ്യന്നൂരിലെ കുട്ടിയുടെ മരണം: ജനറൽ അനസ്തീഷ്യ ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട...

കണ്ണൂർ: പയ്യന്നൂരിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുട്ടി മരണപ്പെട്ട നിർഭാഗ്യകരമായ സംഭവത്തിൽ, ശസ്ത്രക്രിയയും ജനറൽ അനസ്തീഷ്യയും ആവശ്യമില്ലായിരുന്നു എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ...

നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് പുഴയിൽ ചാടിയ വിദ്യാർത്ഥിനിയെ...

മാഞ്ഞാലി: നീറ്റ് (NEET) പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്നുള്ള മാനസിക വിഷമത്താൽ മാഞ്ഞാലിപ്പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച 17-കാരിയായ വിദ്യാർത്ഥിനിയെ സ്വകാര്യ ബസ് ഡ്രൈവർ സാഹസികമായി രക്ഷപെടുത്തി (manjali river suicide attempt). കനത്ത...

10,000 കോടിയുടെ കരാർ ഉറപ്പിച്ചിട്ടില്ല, അത് ‘മിഷൻ സമുദ്ര’യുടെ...

തിരുവനന്തപുരം: കപ്പൽനിർമ്മാണ മേഖലയിലെ വൻകിട നിക്ഷേപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ നടത്തിയ പ്രസ്താവന ടാറ്റാ ഗ്രൂപ്പ് തള്ളിയതോടെ രൂപപ്പെട്ട വൻ വിവാദത്തിൽ ഔദ്യോഗിക വിശദീകരണവുമായി സംസ്ഥാന സർക്കാർ (CM VD Satheesan...

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷിന് മുൻകൂർ...

കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റുയർത്തിയ 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ ഡിവൈഎഫ്ഐ (DYFI) നേതാവ് റിബേഷിന് മുൻകൂർ ജാമ്യം (Kafir screenshot case ). കേസിൽ പോലീസ് അറസ്റ്റ്...