Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala
HomeKeralaമലപ്പുറത്ത് നിന്ന് കാണാതായ വിദ്യാർത്ഥി തിരുവനന്തപുരത്ത് മരിച്ച നിലയിൽ: മൃതദേഹം കത്തിക്കരിഞ്ഞ...

മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാർത്ഥി തിരുവനന്തപുരത്ത് മരിച്ച നിലയിൽ: മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ | Missing student

🎙️ Latest Podcast

തിരുവനന്തപുരം: മലപ്പുറം കൊളത്തൂരിൽ നിന്ന് കാണാതായ കോളേജ് വിദ്യാർത്ഥിയെ തിരുവനന്തപുരത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊളത്തൂർ കുരുവമ്പലം പൊട്ടിപ്പാറ ഹൗസിൽ ബഷീറിന്റെ മകൻ മുഹമ്മദ് സിനാന്റെ (19) മൃതദേഹമാണ് വിജനമായ സ്ഥലത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.(Missing student from Malappuram found dead in Thiruvananthapuram)

മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് സുപ്രധാന വിവരങ്ങൾ ലഭിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച മലപ്പുറത്തെ മഅ്ദിൻ കോളേജിലേക്ക് പോയ സിനാൻ വൈകുന്നേരമായിട്ടും തിരികെ വീട്ടിലെത്തിയിരുന്നില്ല. തുടർന്ന് പിതാവ് കൊളത്തൂർ പോലീസിൽ പരാതി നൽകി. അന്വേഷണം പുരോഗമിക്കവെയാണ് തിരുവനന്തപുരത്ത് മൃതദേഹം കണ്ടെത്തിയ വിവരം ലഭിക്കുന്നത്.

പെട്രോളിന് സമാനമായ ദ്രാവകം കുപ്പിയിൽ വാങ്ങുന്നതായും നടന്നുപോകുന്നതായും സിസിടിവി ദൃശ്യങ്ങളിൽ കാണുന്നുണ്ടെന്ന് പോലീസ് സൂചിപ്പിച്ചു. വിദ്യാർത്ഥി എന്തിനാണ് തിരുവനന്തപുരത്ത് എത്തിയതെന്നോ മരണത്തിലേക്ക് നയിച്ച സാഹചര്യമെന്താണെന്നോ ഉള്ള കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.