ടെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലും പരിസര പ്രദേശങ്ങളിലും ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായതായി യു.കെ മാരിടൈം ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതോടെ സുരക്ഷാ ഭീതി ശക്തമായിരിക്കുകയാണ്.(Attack on ships in the Strait of Hormuz, Cargo ship catches fire)
വടക്കൻ ഒമാൻ തീരത്തിന് 11 നോട്ടിക്കൽ മൈൽ അകലെ സ്ഫോടനത്തെ തുടർന്ന് ഒരു കാർഗോ കപ്പലിന് തീപിടിച്ചു. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. ഇതേ മേഖലയിൽ മറ്റൊരു ചരക്ക് കപ്പലിന് നേരെയും ആക്രമണമുണ്ടായി.
ദുബായ് തീരത്തിന് 50 നോട്ടിക്കൽ മൈൽ അകലെ ഒരു കപ്പൽ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇതിന് പുറമെ റാസ് അൽ ഖൈമ തീരത്തിന് 25 നോട്ടിക്കൽ മൈൽ അകലെയും മറ്റൊരു കപ്പൽ ആക്രമിക്കപ്പെട്ടു. നിലവിൽ ഈ കപ്പലുകൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഗൾഫ് രാഷ്ട്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണ ശ്രമങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ മേഖലയിൽ കനത്ത ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

