Description
Digital Voice of Kerala
Wednesday, March 11, 2026

Digital Voice of Kerala
HomeNational'ഇത് ഞങ്ങൾ മുൻകൂട്ടി കണ്ടിരുന്നു, ഇന്ത്യയുടെ നല്ല പേര് കേന്ദ്രസർക്കാർ ഇല്ലാതാക്കി':...

‘ഇത് ഞങ്ങൾ മുൻകൂട്ടി കണ്ടിരുന്നു, ഇന്ത്യയുടെ നല്ല പേര് കേന്ദ്രസർക്കാർ ഇല്ലാതാക്കി’: LPG പ്രതിസന്ധിയിൽ ജോൺ ബ്രിട്ടാസ് എംപി | LPG

🎙️ Latest Podcast

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം രാജ്യത്തെ ഇന്ധന വിപണിയെ ബാധിക്കുമെന്ന് ഉറപ്പായിട്ടും സർക്കാർ വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തിയില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി കുറ്റപ്പെടുത്തി. ഈ യുദ്ധത്തിന് ഇന്ത്യക്കാർ അധിക നികുതി നൽകേണ്ടി വരുമെന്ന് പ്രതിപക്ഷം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(We’ve foreseen this, John Brittas MP on LPG crisis )

വരാനിരിക്കുന്ന വാണിജ്യ എൽപിജി സിലിണ്ടർ ക്ഷാമത്തെക്കുറിച്ച് സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ സർക്കാർ യാതൊരു ക്രിയാത്മകമായ ഇടപെടലും നടത്തിയില്ല. ആക്രമണം തുടങ്ങുന്നതിന് 48 മണിക്കൂർ മുമ്പ് പ്രധാനമന്ത്രി ഇസ്രായേലിൽ ഉണ്ടായിരുന്നിട്ടും ഈ പ്രതിസന്ധി നേരിടാൻ ആവശ്യമായ മുൻകരുതലുകൾ എടുത്തില്ല എന്നത് ഗൗരവകരമാണ്.

ഇസ്രായേലിന്റെയും അമേരിക്കയുടെയും ഏകപക്ഷീയമായ നീക്കങ്ങൾക്ക് പരോക്ഷ പിന്തുണ നൽകുന്ന തരത്തിൽ മൗനം പാലിച്ച്, സർക്കാർ വെറുമൊരു ‘ചിയർ ലീഡർ’ ആയി മാറിയെന്ന് ബ്രിട്ടാസ് പരിഹസിച്ചു. ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയ്ക്കുണ്ടായിരുന്ന വിശ്വാസ്യതയും നല്ല പേരും ഈ നിലപാടിലൂടെ സർക്കാർ നശിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ ജനങ്ങൾ ഇപ്പോൾ നേരിടുന്ന ഇന്ധനക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണം സർക്കാരിന്റെ തെറ്റായ നയങ്ങളാണെന്ന് ജോൺ ബ്രിട്ടാസ് ആരോപിച്ചു. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറയുന്നത് രാജ്യത്തെ ഹോട്ടൽ-റെസ്റ്റോറന്റ് മേഖലയെ തകർക്കുമെന്നും ഇത് പരോക്ഷമായി സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ ബാധിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.