HomeKeralaPK ശശിക്ക് മറുപടി നൽകാൻ പാർട്ടി: CPM രാഷ്ട്രീയ വിശദീകരണ യോഗം...

PK ശശിക്ക് മറുപടി നൽകാൻ പാർട്ടി: CPM രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് | PK Sasi

പാലക്കാട്: പാർട്ടിയെയും ജില്ലാ നേതൃത്വത്തെയും കടന്നാക്രമിച്ചുകൊണ്ട് മുൻ നേതാവ് പി.കെ. ശശി ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് മറുപടി നൽകാൻ സിപിഎം ഒരുങ്ങുന്നു. ഇന്ന് വൈകുന്നേരം 3 മണിക്ക് മണ്ണാർക്കാട് വച്ചാണ് പാർട്ടിയുടെ രാഷ്ട്രീയ വിശദീകരണ യോഗം.(Party to reply to PK Sasi, CPM political clarification meeting today)

എ. വിജയരാഘവൻ, ഇ.എൻ. സുരേഷ് ബാബു എന്നിവർ യോഗത്തിൽ പങ്കെടുക്കും. ശശിയുടെ ആരോപണങ്ങളെ രാഷ്ട്രീയമായും സംഘടനാപരമായും പ്രതിരോധിക്കുകയാണ് പാർട്ടി ലക്ഷ്യം.

വിമത കൺവെൻഷനിൽ പാർട്ടിയെ പരസ്യമായി വെല്ലുവിളിച്ചതിനെത്തുടർന്നാണ് പി.കെ. ശശിയെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. ജില്ലാ നേതൃത്വത്തിനെതിരെ ശശി ആരോപണങ്ങൾ ഉന്നയിച്ചു. ഇ.എൻ. സുരേഷ് ബാബുവിന് സ്പിരിറ്റ് കച്ചവടവും മറ്റ് അവിശുദ്ധ ഇടപാടുകളും ഉണ്ടെന്ന് ശശി ആരോപിച്ചു. തനിക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കാൻ ശശിയെ ജില്ലാ സെക്രട്ടറി വെല്ലുവിളിച്ചു.

Clickable Info Box