കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കുമെന്ന കെ. സുധാകരന്റെ പ്രസ്താവനയ്ക്കെതിരെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കോൺഗ്രസ് സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള ചുമതല ഹൈക്കമാൻഡിനാണെന്നും ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുതെന്നും അദ്ദേഹം പറഞ്ഞു.(No one should dare to declare themselves candidates, Sunny Joseph warns K Sudhakaran )
സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഘടകകക്ഷികൾക്ക് സീറ്റുകൾ നൽകുന്നത് സംബന്ധിച്ചോ സ്ഥാനാർത്ഥിത്വം സംബന്ധിച്ചോ പരസ്യപ്രസ്താവന നടത്തുന്നത് ഒരു കോൺഗ്രസ് നേതാവിനും ചേർന്നതല്ല. അത്തരം പ്രസ്താവനകളെ ഗൗരവകരമായ അച്ചടക്കലംഘനമായി പാർട്ടി കണക്കാക്കും.
സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കേണ്ടത് ഹൈക്കമാൻഡാണ്. നേതാക്കൾക്കോ വിവിധ പാർട്ടി ഘടകങ്ങൾക്കോ എന്തെങ്കിലും അഭിപ്രായമുണ്ടെങ്കിൽ അത് നേതൃത്വത്തെയാണ് അറിയിക്കേണ്ടത്. പരസ്യപ്രസ്താവനകളോ അതിനുവേണ്ടിയുള്ള യോഗങ്ങളോ ഒരു കാരണവശാലും അനുവദിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

