ചെന്നൈ: വാണിജ്യ-ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയതോടെ തമിഴ്നാട്ടിലെ ഹോട്ടൽ വ്യവസായം കടുത്ത പ്രതിസന്ധിയിൽ. വിലവർധന താങ്ങാനാവാതെ വന്നതോടെ ഹോട്ടൽ ശൃംഖലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. (LPG price hike, Tamil Nadu’s hotel sector in crisis, DMK against the Center)
പാചകവാതകത്തിന്റെ ലഭ്യതക്കുറവും അമിതവിലയും മൂലം ഉച്ചഭക്ഷണമടക്കമുള്ളവയുടെ വില കൂട്ടാൻ ഹോട്ടലുടമകൾ നിർബന്ധിതരാകുകയാണ്. പല ചെറുകിട ഹോട്ടലുകളും തട്ടുകടകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്.
പാചകവാതക വിലവർധനയെ കേന്ദ്ര സർക്കാരിനെതിരെയുള്ള ശക്തമായ ആയുധമാക്കി മാറ്റിയിരിക്കുകയാണ് ഡിഎംകെ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ ആശങ്കയാണ് നിലനിൽക്കുന്നതെന്ന് കനിമൊഴി എംപി പറഞ്ഞു. സാധാരണക്കാരെ ദുരിതത്തിലാക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടി കോവിഡ് കാലത്തെ പ്രതിസന്ധികളെ ഓർമ്മിപ്പിക്കുന്നതാണെന്ന് അവർ കുറ്റപ്പെടുത്തി.

