HomeWorldഖത്തർ എയർവേയ്‌സ് സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു: കൊച്ചിയിലേക്കും ഡൽഹിയിലേക്കും പ്രത്യേക വിമാനങ്ങൾ...

ഖത്തർ എയർവേയ്‌സ് സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു: കൊച്ചിയിലേക്കും ഡൽഹിയിലേക്കും പ്രത്യേക വിമാനങ്ങൾ | Qatar Airways

ദോഹ: മേഖലയിലെ വ്യോമാതിർത്തികൾ അടച്ചതിനെത്തുടർന്ന് തടസ്സപ്പെട്ട വിമാന സർവീസുകൾ ഖത്തർ എയർവേയ്‌സ് ഭാഗികമായി പുനരാരംഭിക്കുന്നു. വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി മാർച്ച് 9 മുതൽ 11 വരെയുള്ള ദിവസങ്ങളിൽ പരിമിതമായ സർവീസുകൾ നടത്താനാണ് അധികൃതരുടെ തീരുമാനം.(Qatar Airways partially resumes services, Special flights to Kochi and Delhi)

ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പ്രത്യേക അനുമതിയോടെ സുരക്ഷിതമായ വ്യോമപാതകൾ വഴിയാണ് ഈ വിമാനങ്ങൾ പറക്കുക. യാത്രക്കാരുടെ തിരക്കും അടിയന്തര സാഹചര്യവും പരിഗണിച്ച് പ്രധാന നഗരങ്ങളിലേക്കാണ് പ്രത്യേക വിമാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ഇന്ന് ദോഹയിൽ നിന്നും ന്യൂഡൽഹി, ലണ്ടൻ ഹീത്രോ, മോസ്കോ, സിയോൾ, മാഡ്രിഡ്, ഇസ്ലാമാബാദ്, ബീജിംഗ്, പെർത്ത്, നെയ്‌റോബി എന്നിവിടങ്ങളിലേക്ക് വിമാനങ്ങൾ പുറപ്പെടും. നാളെ കൊച്ചി, മുംബൈ, ന്യൂഡൽഹി, കെയ്‌റോ, ജിദ്ദ, മനില, മസ്‌കറ്റ്, ഇസ്താംബുൾ, ഫ്രാങ്ക്ഫർട്ട്, കൊളംബോ, മിലാൻ തുടങ്ങി കൂടുതൽ നഗരങ്ങളിലേക്ക് സർവീസ് ഉണ്ടാകും. ഈ വിമാനങ്ങളുടെ മടക്ക സർവീസുകൾ മാർച്ച് 10, 11 തീയതികളിലായിരിക്കും നടക്കുകയെന്ന് ഖത്തർ എയർവേയ്‌സ് വ്യക്തമാക്കി.

Clickable Info Box