Description
Digital Voice of Kerala
Saturday, March 7, 2026

Digital Voice of Kerala
HomeKerala Assembly Election 2026VD സതീശനെതിരെ വടക്കൻ പറവൂരിൽ CPI: സ്ഥാനാർത്ഥി സാധ്യതാ പട്ടിക സംസ്ഥാന...

VD സതീശനെതിരെ വടക്കൻ പറവൂരിൽ CPI: സ്ഥാനാർത്ഥി സാധ്യതാ പട്ടിക സംസ്ഥാന നേതൃത്വത്തിന് കൈമാറി | VD Satheesan

🎙️ Latest Podcast

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കൻ പറവൂർ മണ്ഡലം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടുള്ള സ്ഥാനാർത്ഥി സാധ്യത പട്ടിക സി.പി.ഐ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറി. നാളെ ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം വടക്കൻ പറവൂരിലെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.(CPI in North Paravur against VD Satheesan, List of possible candidates handed over to state leadership)

സി.പി.ഐ സാധ്യത പട്ടികയിലെ പ്രമുഖർ കെ.എം. ദിനകരൻ, കമലാ സദാനന്ദൻ, കെ.ബി. അറുമുഖൻ എന്നിവരാണ്. ഇതിനുപുറമെ എ.ഐ.വൈ.എഫ് നേതാവ് ബിബിൻ ദിനകരനെ പരിഗണിക്കണമെന്ന ആവശ്യവും പാർട്ടിയിലുണ്ട്.

2001 മുതൽ വി.ഡി. സതീശൻ തുടർച്ചയായി വിജയിക്കുന്ന മണ്ഡലത്തിൽ ഇത്തവണ മത്സരം കടുപ്പിക്കാൻ സി.പി.എം സീറ്റ് ഏറ്റെടുക്കണമെന്ന ചർച്ചകൾ ഉയർന്നിരുന്നു. ഓരോ തിരഞ്ഞെടുപ്പിലും സതീശൻ ഭൂരിപക്ഷം ഉയർത്തുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഈ ആവശ്യം. എന്നാൽ, ഒടുവിൽ നടന്ന ചർച്ചകളിൽ സീറ്റ് സി.പി.ഐ തന്നെ നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.