HomeKeralaPV അൻവറിനെതിരെ ആഞ്ഞടിച്ച് പ്രസീത അഴീക്കോട്: തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചു...

PV അൻവറിനെതിരെ ആഞ്ഞടിച്ച് പ്രസീത അഴീക്കോട്: തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചു | Praseetha Azhikode

കോഴിക്കോട്: പി.വി. അൻവറിനെതിരെ രൂക്ഷമായ ആരോപണങ്ങളുന്നയിച്ച് തൃണമൂൽ കോൺഗ്രസ് വിട്ട് പ്രസീത അഴീക്കോട്. കേരളത്തിലെ തൃണമൂൽ കോൺഗ്രസ് എന്നത് അൻവർ ശമ്പളം കൊടുത്തു നിർത്തുന്ന ഒരു കൂട്ടം ആളുകൾ മാത്രമാണെന്നും, ദേശീയ നേതൃത്വത്തിന്റെ ഭാഗമാണെന്ന് വരുത്തിത്തീർത്ത് അൻവർ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും പ്രസീത ആരോപിച്ചു.(Praseetha Azhikode slams PV Anvar, Resigns from TMC)

സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്കായി തൃണമൂൽ കോൺഗ്രസ് എന്ന പേരും സംവിധാനവും അൻവർ ദുരുപയോഗം ചെയ്യുകയാണ്. അൻവർ കൊൽക്കത്തയിൽ പോയെങ്കിലും മമതാ ബാനർജിയെ കാണാൻ പോലും സാധിച്ചിട്ടില്ല. കേരളത്തിൽ ഏത് വിഭാഗമാണ് യഥാർത്ഥ തൃണമൂൽ എന്ന കാര്യത്തിൽ ദേശീയ നേതൃത്വത്തിന് പോലും ഇതുവരെ വ്യക്തത വരുത്താൻ കഴിഞ്ഞിട്ടില്ല.

പാർട്ടിയിൽ ഒരു തരത്തിലുള്ള ചർച്ചയും നടത്താതെയാണ് അൻവർ ബേപ്പൂരിൽ മത്സരിക്കാൻ തീരുമാനിച്ചത്. എന്നാൽ ബേപ്പൂരിൽ തൃണമൂൽ ചിഹ്നത്തിൽ മത്സരിക്കാൻ അൻവറിന് കഴിയില്ലെന്നും പ്രസീത വ്യക്തമാക്കി.

Clickable Info Box