ശ്രീനഗർ: ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നീക്കങ്ങളിൽ ഇന്ത്യൻ നേതൃത്വം പുലർത്തുന്ന മൗനം അവിശ്വസനീയമാണെന്ന് പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി (Mehbooba Mufti Iran Israel Statement). ആണവ പരീക്ഷണങ്ങളുടെ പേരിൽ ഇന്ത്യ ഉപരോധം നേരിട്ടപ്പോൾ കൂടെ നിന്ന ഏക രാജ്യം ഇറാനാണെന്ന് അവർ ഓർമ്മിപ്പിച്ചു. ശ്രീനഗറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി.
ഇറാനിലെ ജനങ്ങളുടെ ദുഃഖത്തിൽ പങ്കുചേരാനോ അക്രമത്തെ അപലപിക്കാനോ ഇന്ത്യൻ നേതൃത്വം തയ്യാറാകാത്തത് ദൗർഭാഗ്യകരമാണെന്ന് മെഹബൂബ പറഞ്ഞു. “കശ്മീർ വിഷയത്തിൽ എല്ലാ മുസ്ലീം രാജ്യങ്ങളും പാകിസ്ഥാനെ പിന്തുണച്ചപ്പോഴും ഇന്ത്യക്കൊപ്പം നിന്നത് ഇറാനാണ്. ഉപരോധ കാലത്ത് നമുക്ക് എണ്ണ നൽകി സഹായിച്ചതും അവരാണ്. എന്നിട്ടും ഇപ്പോഴത്തെ ഈ മൗനം മനസ്സിലാക്കാൻ കഴിയുന്നില്ല,” അവർ വ്യക്തമാക്കി. പ്രതിഷേധത്തിന്റെ ഭാഗമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും കോലങ്ങൾ അവർ കത്തിച്ചു.
ലോകക്രമം തകർന്നിരിക്കുകയാണെന്നും പരമാധികാരമുള്ള ഒരു രാജ്യത്തെ ആക്രമിക്കുന്ന യുദ്ധക്കുറ്റവാളികളാണ് ഇരുവരുമെന്നും അവർ ആരോപിച്ചു. ഗൾഫ് രാജ്യങ്ങളുടെ നിലപാടിനെയും മെഹബൂബ വിമർശിച്ചു. അമേരിക്കയ്ക്ക് സൈനിക താവളങ്ങൾ ഒരുക്കി നൽകുന്നതിലൂടെ പല മുസ്ലീം രാജ്യങ്ങളും ഈ ആക്രമണത്തിന് കൂട്ടുനിൽക്കുകയാണെന്ന് അവർ പറഞ്ഞു. കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിക്കായി താഴ്വരയിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ അറസ്റ്റിലായവരെ വിട്ടയക്കണമെന്നും മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു. ശ്രീനഗർ എം.പി ആഗ സയ്യിദ് റുഹുള്ള മെഹ്ദി ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള എ

