ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ്യും ഭാര്യ സംഗീതയും വിവാഹമോചനത്തിലേക്ക് നീങ്ങുന്നു എന്ന വാർത്തകൾ സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് (Singer Suchitra interview on Vijay). സംഗീത നൽകിയ ഹർജി പരിഗണിച്ച് ഏപ്രിൽ 20-ന് ഹാജരാകാൻ കോടതി വിജയ്യോട് നിർദ്ദേശിച്ചതായാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ നടി തൃഷയ്ക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം നടക്കുമ്പോഴാണ്, മുൻപ് ‘സുചി ലീക്സിലൂടെ’ വിവാദമുണ്ടാക്കിയ ഗായിക സുചിത്ര രാമദുരൈ പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സുചിത്ര വിജയ്യെയും തൃഷയെയും കുറിച്ച് അത്യന്തം വിവാദപരമായ പരാമർശങ്ങൾ നടത്തിയത്.
വിജയ് തൃഷയുമായി പുലർത്തുന്ന അടുത്ത ബന്ധമാണ് സംഗീതയെ വിവാഹമോചനത്തിന് പ്രേരിപ്പിച്ചതെന്ന് സുചിത്ര ആരോപിക്കുന്നു.
തൃഷ ഒരു ‘ബൈസെക്ഷ്വൽ’ ആണെന്നും പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾത്തോടാണ് അവർക്ക് താല്പര്യമെന്നുമാണ് സുചിത്രയുടെ വാദം. വിജയ് ഇപ്പോൾ തൃഷയുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്നും, അവർ പറയുന്നതിനനുസരിച്ച് പ്രവർത്തിക്കുന്ന ഒരു പാവയായി താരം മാറിയെന്നും സുചിത്ര പരിഹസിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയും വിജയ്ക്കും തൃഷയ്ക്കുമെതിരെ സുചിത്ര തുടർച്ചയായി ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. എന്നാൽ, ഈ വിവാദങ്ങളോടോ സൈബർ ആക്രമണങ്ങളോടോ നടി തൃഷയോ വിജയ്യോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Story Summary:
Amidst rumors of actor Vijay and Sangeetha’s divorce, singer Suchitra Ramadurai has made shocking allegations against actress Trisha. Suchitra claimed that Vijay is under Trisha’s influence and that Sangeetha decided to move forward with the divorce due to their relationship. She also made controversial personal remarks about Trisha’s orientation during an interview with a Tamil channel. Neither Vijay nor Trisha has responded to these allegations or the ongoing cyberattacks.

