Description
Digital Voice of Kerala
Tuesday, March 3, 2026

Digital Voice of Kerala
HomeKeralaകൊടുവള്ളിയിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി: മൃതദേഹത്തിന് 3 ദിവസത്തെ...

കൊടുവള്ളിയിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി: മൃതദേഹത്തിന് 3 ദിവസത്തെ പഴക്കം | Dead body

കോഴിക്കോട്: കൊടുവള്ളി മാനിപുരത്ത് തനിച്ച് താമസിച്ചിരുന്ന യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കളരാന്തിരി കോളിക്കെട്ടിക്കുന്നുമ്മൽ മഹേഷ് കുമാർ (47) ആണ് മരിച്ചത്. വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ നൽകിയ വിവരമനുസരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.(3 days old dead body of man found inside house)

മഹേഷ് കുമാർ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇയാളെ പുറത്തൊന്നും കണ്ടിരുന്നില്ല. വീടിന്റെ പരിസരത്ത് നിന്ന് രൂക്ഷമായ ദുർഗന്ധം ഉയർന്നതോടെ നാട്ടുകാർ കൊടുവള്ളി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി വീട് തുറന്ന് നടത്തിയ പരിശോധനയിൽ മുൻവശത്തെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

മരിച്ച മഹേഷ് കുമാർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഒന്നര കിലോഗ്രാം കഞ്ചാവ് കൈവശം വെച്ചതിനും വീട്ടിൽ കഞ്ചാവ് നട്ടുവളർത്തിയതിനും ഇയാൾക്കെതിരെ കേസുകളുണ്ട്. താമരശ്ശേരി അമ്പലമുക്കിൽ മയക്കുമരുന്ന് പരിശോധനയ്ക്കെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala