തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീടിന് പിന്നിൽ ചിതയൊരുക്കി വയോധിക ആത്മഹത്യയ്ക്ക് ശ്രമിച്ചു. വ്ലാങ്ങാമുറി സ്വദേശിനി നളിനകുമാരിയാണ് തീകൊളുത്തി ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശപ്പിച്ചു.(Elderly woman attempts suicide by setting herself on fire )
വീടിന്റെ പിൻവശത്ത് വിറകും മറ്റും കൂട്ടിയിട്ട് സ്വന്തമായി ചിതയൊരുക്കിയ ശേഷമാണ് നളിനകുമാരി തീകൊളുത്തിയത്. നളിനകുമാരിയുടെ ഭർത്താവ് കഴിഞ്ഞ ഒരു വർഷമായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്.

