Description
Digital Voice of Kerala
Monday, March 2, 2026

Digital Voice of Kerala
HomeT20 World Cup 2026വിയർപ്പ് തുന്നിയിട്ട കുപ്പായം: സഞ്ജുവിൻ്റെ കരുത്തിൽ ഇന്ത്യ സെമിയിൽ; 'ശാന്തനായ പോരാളി'യെന്ന്...

വിയർപ്പ് തുന്നിയിട്ട കുപ്പായം: സഞ്ജുവിൻ്റെ കരുത്തിൽ ഇന്ത്യ സെമിയിൽ; ‘ശാന്തനായ പോരാളി’യെന്ന് സച്ചിൻ; സിനിമാ മേഖലയിൽ നിന്നടക്കം അഭിനന്ദന പ്രവാഹം | Sanju Samson

കൊൽക്കത്ത: ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ നേടിയ ആവേശോജ്ജ്വല വിജയത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണെ പ്രശംസകൊണ്ട് മൂടി കായിക-സിനിമ ലോകത്തെ പ്രമുഖർ. സഞ്ജുവിന്റെ പോരാട്ടവീര്യത്തെ ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ വാനോളം പുകഴ്ത്തിയപ്പോൾ, മലയാളത്തിന്റെ മെഗാസ്റ്റാറുകൾ താരത്തിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തി.(India enters semi-finals on Sanju Samson’s strength, congratulations pour in, including from the film industry)

സഞ്ജു ക്രീസിൽ പുലർത്തിയ അസാമാന്യമായ ഏകാഗ്രതയെയും ശാന്തതയെയുമാണ് സച്ചിൻ എടുത്തുപറഞ്ഞത്. എക്‌സ് പോസ്റ്റിലൂടെയായിരുന്നു സച്ചിന്റെ പ്രതികരണം. നമ്മുടെ കുട്ടികൾ ഈ പോരാട്ടം അതിമനോഹരമായി കൈകാര്യം ചെയ്തു. രണ്ട് ഇന്നിംഗ്‌സുകളിലെയും അവസാന ഓവറുകൾ കൃത്യമായി നിയന്ത്രിക്കാനായത് ഇന്ത്യയ്ക്ക് മുൻതൂക്കം നൽകി. ക്രീസിൽ സഞ്ജു സാംസൺ പുലർത്തിയ ആ ശാന്തത കാണാൻ തന്നെ എന്തൊരു ഭംഗിയായിരുന്നു! അത്തരമൊരു സാന്നിധ്യം ഒരു ടീമിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഇനി നേരെ സെമി ഫൈനലിലേക്ക് എന്നാണ് അദ്ദേഹം പറഞ്ഞത്.

മലയാളത്തിന്റെ അഭിമാനമായ സഞ്ജുവിന്റെ ലോകകപ്പിലെ മികച്ച പ്രകടനത്തിൽ മമ്മൂട്ടിയും മോഹൻലാലും സന്തോഷം പങ്കുവെച്ചു. സഞ്ജുവിന്റെ ഇന്നിംഗ്‌സ് ഓരോ മലയാളിക്കും അഭിമാന നിമിഷമാണെന്ന് താരങ്ങൾ സോഷ്യൽ മീഡിയയിൽ കുറിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala