കൊച്ചി: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം യുദ്ധമായി മാറിയതോടെ ആഗോള വിപണിയിലെ അനിശ്ചിതത്വം കേരളത്തിലെ സ്വർണവിലയെ റെക്കോർഡ് ഉയരത്തിലെത്തിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ പവൻ സ്വർണത്തിന് ഞെട്ടിക്കുന്ന വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,26,920 രൂപയായി ഉയർന്നു.(Kerala Gold price in record hike today)
ഗ്രാമിന് 400 രൂപ കൂടി 15,865 രൂപയായി. അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് കൊല്ലപ്പെട്ടതും, തുടർന്നുള്ള പ്രത്യാക്രമണങ്ങളും ആഗോള നിക്ഷേപകരെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
രാജ്യാന്തര വിപണിയിൽ സ്വർണത്തിന് ഡിമാൻഡ് വർദ്ധിക്കുകയാണ്. സ്വർണവിലയെ ഇനിയും മുകളിലേക്ക് എത്തിക്കാൻ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു. സാധാരണക്കാർക്കും വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാനിരിക്കുന്നവർക്കും ഈ വിലക്കയറ്റം വലിയ തിരിച്ചടിയാണ് നൽകുന്നത്.

