Description
Digital Voice of Kerala
Thursday, February 26, 2026

Digital Voice of Kerala
HomeKeralaKSRTCക്ക് 73.50 കോടി രൂപ കൂടി സർക്കാർ അനുവദിച്ചു: ധനമന്ത്രി KN...

KSRTCക്ക് 73.50 കോടി രൂപ കൂടി സർക്കാർ അനുവദിച്ചു: ധനമന്ത്രി KN ബാലഗോപാൽ | KSRTC

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ വിതരണത്തിനായി 73.50 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. പ്രതിമാസ പെൻഷൻ വിതരണത്തിനായാണ് ഈ തുക ലഭ്യമാക്കിയിരിക്കുന്നത്.(Government has sanctioned Rs 73.50 crore to KSRTC, says Finance Minister KN Balagopal)

ഈ സാമ്പത്തിക വർഷം ഇതുവരെ 1,399 കോടി രൂപയാണ് സർക്കാർ സഹായമായി കെ.എസ്.ആർ.ടി.സിക്ക് നൽകിയത്. ഇതിൽ 879 കോടി രൂപ പെൻഷൻ വിതരണത്തിനായും 520 കോടി രൂപ മറ്റ് പ്രത്യേക സഹായങ്ങളായും അനുവദിച്ചു.  ബജറ്റിൽ വകയിരുത്തിയ 900 കോടി രൂപയ്ക്ക് പുറമെ 499 കോടി രൂപ അധികമായി കോർപ്പറേഷന് നൽകിയെന്നും മന്ത്രി വ്യക്തമാക്കി.

സർക്കാർ സഹായം നൽകുന്നതിൽ മുൻ സർക്കാരുകളെക്കാൾ വലിയ വർദ്ധനവ് വരുത്തിയതായി ധനമന്ത്രി അവകാശപ്പെട്ടു. രണ്ടാം പിണറായി സർക്കാർ ഇതുവരെ 8,619 കോടി രൂപ നൽകി. മൊത്തം 13,621 കോടി രൂപ നൽകി. യു.ഡി.എഫ് സർക്കാർ ആകെ നൽകിയത് 1,467 കോടി രൂപ മാത്രമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala