കണ്ണൂർ: കെ.എസ്.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്കേറ്റു.കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആണ് പ്രതിഷേധം നടത്തിയത്. മന്ത്രിയുടെ കഴുത്തിനും കൈക്കും പരിക്കേറ്റത്. പ്രവർത്തകർ കരിങ്കൊടിയുമായി നടത്തിയ പ്രതിഷേധത്തിലാണ് സംഭവം. മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി. സ്പീക്കർ എൻ എം ഷംസീർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.(KSU’s black flag protest in Kannur, Minister Veena George injured)
മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. നിലവിൽ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വന്ദേഭാരതിൽ യാത്ര ചെയ്യാനായി റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു മന്ത്രി. ടിക്കറ്റ് കൗണ്ടറിന് സമീപത്ത് വെച്ച് പ്രവർത്തകർ കരിങ്കൊടിയുമായി മന്ത്രിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ആരോഗ്യമന്ത്രിയെ ആക്രമിച്ചത് അപലപനീയമെന്നും, സമരക്കാരെ യു ഡി ഫ് തള്ളിപ്പറയണമെന്നും സ്പീക്കർ പ്രതികരിച്ചു.
പ്രതിഷേധക്കാരെ തടയാനുള്ള ശ്രമത്തിനിടെയുണ്ടായ ഉന്തും തള്ളിലുമാണ് മന്ത്രിക്ക് പരിക്കേറ്റത്. കഴുത്തിന് വേദനയും കൈയ്ക്ക് പരിക്കുമുള്ളതിനാൽ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റതിനെത്തുടർന്ന് മന്ത്രി നിശ്ചയിച്ചിരുന്ന വന്ദേഭാരത് യാത്ര റദ്ദാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവിധ ഭാഗങ്ങളിൽ മന്ത്രിക്കെതിരെ പ്രതിഷേധം നടത്തി വരികയായിരുന്നു.

