കൊച്ചി: ഭിന്നശേഷിക്കാരനായ യുവാവിനെ ഹോട്ടൽ മുറിയിൽ തടഞ്ഞുവെച്ച് ക്രൂരമായി മർദിച്ച സംഭവത്തിൽ നാലംഗ സംഘത്തിനെതിരെ പോലീസ് കേസെടുത്തു. മർദനത്തിൽ വാരിയെല്ല് തകർന്ന യുവാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ യുവതി ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തു.(Differently abled person brutally beaten in Kochi, Case filed against four-member gang including woman)
കേസിലെ ഒന്നാം പ്രതിയാണ് യുവാവിനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയത്. മർദനത്തിന്റെ ആഘാതത്തിൽ വാരിയെല്ല് ഒടിഞ്ഞു. ശാരീരികമായ ഉപദ്രവത്തിന് പുറമെ നഗ്നദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.
കേസിൽ രണ്ട് പ്രതികളെ പോലീസ് ഇന്നലെ രാത്രിയോടെ പിടികൂടി. മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

