ലാത്തൂർ: മഹാരാഷ്ട്രയിലെ ലാത്തൂരിൽ അമ്മയുടെ സ്വർണ്ണാഭരണങ്ങൾ കവർന്ന 30-കാരനായ യുവാവ് പോലീസ് പിടിയിലായി (Maharashtra Latur Gold Theft Case). ലാത്തൂർ തെഹ്‌സിലിലെ ഭദ്‌ഗാവിലെ താമസക്കാരിയായ സുനിത ദഗ്ഡു ഭാംറെ (50) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. തിങ്കളാഴ്ച വീട് കുത്തിത്തുറന്ന് ആരോ സ്വർണ്ണമാലയും മോതിരങ്ങളും കമ്മലുകളും കവർന്നെന്നായിരുന്നു പരാതി.
പോലീസ് നടത്തിയ പരിശോധനയിലും സാങ്കേതിക വിശകലനത്തിലും സുനിതയുടെ മകനായ പ്രശാന്ത് ഭാംറെലേക്കാണ് സംശയത്തിന്റെ സൂചി നീണ്ടത്. കൃത്യം നടന്ന് മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. ആഭരണങ്ങൾ മോഷ്ടിച്ച ശേഷം സ്വന്തം വീട്ടിലെ അലമാരയിൽ തന്നെ ഒളിപ്പിച്ചു വെക്കുകയായിരുന്നുവെന്ന് ഇയാൾ വെളിപ്പെടുത്തി. മോഷ്ടിച്ച മുതലുകൾ കണ്ടെടുത്ത പോലീസ് അത് തിരികെ സുനിതയ്ക്ക് കൈമാറി.
Summary: A 30-year-old laborer was arrested in Maharashtra’s Latur district for stealing gold ornaments from his own mother’s home. Police cracked the case within three hours, recovered the hidden valuables, and returned them to the complainant.

