Description
Digital Voice of Kerala
Tuesday, February 24, 2026

Digital Voice of Kerala
HomeKeralaപാലക്കാട് തെരുവുനായ ആക്രമണം: 3 വയസ്സുകാരൻ്റെ ചെറുവിരൽ കടിച്ചെടുത്തു | Stray...

പാലക്കാട് തെരുവുനായ ആക്രമണം: 3 വയസ്സുകാരൻ്റെ ചെറുവിരൽ കടിച്ചെടുത്തു | Stray dog

പാലക്കാട്: മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസ്സുകാരന്റെ കൈവിരൽ തെരുവുനായ കടിച്ചെടുത്തു. പിലാപ്പുഴ നന്ദനം വീട്ടിൽ ജിതേഷിന്റെയും രേവതിയുടെയും മകൻ ശിവാംശിനാണ് പരിക്കേറ്റത്. കുട്ടിയുടെ വലതുകൈയിലെ ചെറുവിരലിന്റെ പകുതിയോളം നായ കടിച്ചെടുക്കുകയായിരുന്നു.(Stray dog in Palakkad bit off a 3-year-old boy’s little finger)

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം വരാന്തയിൽ നിൽക്കുകയായിരുന്ന ശിവാംശ് മുറ്റത്തേക്കിറങ്ങിയ ഉടനെ നായ ഓടിവന്ന് ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ വിരൽ അറ്റ നിലയിലായിരുന്നു.

ഉടൻതന്നെ രക്തം വാർന്ന നിലയിൽ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. ശിവാംശിന് പ്രതിരോധ വാക്സിൻ നൽകിയിട്ടുണ്ട്. കുട്ടി ഇപ്പോൾ 48 മണിക്കൂർ നിരീക്ഷണത്തിലാണ്. വിരലിന് പ്ലാസ്റ്റിക് സർജറി ആവശ്യമാണെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala