ന്യൂഡൽഹി: അന്തമാൻ നിക്കോബാർ ദ്വീപുകളിലെ മായാ ബന്ദറിന് സമീപം ഹെലികോപ്റ്റർ കടലിൽ വീണ് അപകടം. പോർട്ട് ബ്ലെയറിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്ററാണ് ലാൻഡിംഗിനിടെ കടലിൽ പതിച്ചത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴ് പേരും രക്ഷപ്പെട്ടു.(Helicopter crashes into sea at Mayabunder, All 7 passengers safe)
മായാ ബന്ദറിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന മുഴുവൻ ആളുകളെയും രക്ഷിച്ചു.
ആർക്കും സാരമായ പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങൾ അറിയിച്ചു. ജീവനക്കാരും യാത്രക്കാരുമടക്കം ഏഴു പേരാണ് അപകടസമയത്ത് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.

