ഇന്ത്യയിൽ രണ്ടു അക്ഷരം പഠിച്ചിട്ടുണ്ടോ അവനു ജോലി ഇല്ല എന്ന് പരിഹാസ രൂപത്തിൽ പറയാറുണ്ട്. എന്നാൽ അത് യഥാർത്ഥത്തിൽ സത്യമാണെന്ന് തെളിയിക്കുന്നതാണ് സാക്ഷിയുടെ കുറിപ്പ്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സാക്ഷി എന്ന യുവതി, താൻ സഞ്ചരിച്ച റാപ്പിഡോയിലെ ഡ്രൈവറുമായി സംസാരിച്ചപ്പോഴാണ് അദ്ദേഹത്തെ കുറിച്ചുള്ള അമ്പരപ്പിക്കുന്ന വിവരങ്ങൾ അറിഞ്ഞതെന്ന് അവർ പറയുന്നു. (Postgraduate Rapido Driver)
തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് സാക്ഷി കുറിച്ച വാക്കുകൾ ഇങ്ങനെയായിരുന്നു: “കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ ഞാൻ ഒരു റാപ്പിഡോ ബുക്ക് ചെയ്തു. യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി റാപ്പിഡോ ഡ്രൈവർ ഞാൻ എന്ത് ജോലിയാണ് ചെയ്യുന്നതെന്ന് തിരക്കി. എനിക്കൊരു ജോലിയുണ്ടെന്ന് മറുപടി നൽകിയപ്പോൾ, തന്റെ നിത്യചെലവുകൾക്കായി ഏതെങ്കിലും തരത്തിലുള്ള ഒരു ജോലി അന്വേഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യതകൾ എന്നെ അമ്പരപ്പിച്ചു” മാത്തമാറ്റിക്സിൽ ബിരുദാനന്തര ബിരുദവും (MSc Mathematics), ഒപ്പം ബി.എഡും (B.Ed) അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ ആറ് വർഷമായി സർക്കാർ അധ്യാപക ജോലിക്കായുള്ള മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുകയായിരുന്നു ഇദ്ദേഹം. എന്നാൽ, ജോലി ലഭിക്കാത്തതിനെ തുടർന്ന് ദൈനംദിന ചിലവുകൾക്കായി അദ്ദേഹം റാപ്പിഡോ ഓടിക്കാൻ തീരുമാനിച്ചു. ജീവിക്കാൻ എന്ത് ജോലിയും ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞെന്നും സാക്ഷി സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തി.
സാക്ഷി. ഈ അനുഭവം തന്റെ എക്സിൽ ഹാന്റിലിലൂടെ പങ്കുവെച്ചതോടെ വലിയ ചർച്ചകൾക്കാണ് ഇത് വഴിവെച്ചത്. ഉയർന്ന ബിരുദങ്ങൾ ഉണ്ടായിട്ടും രാജ്യത്തെ യുവാക്കൾക്ക് അർഹമായ ജോലി ലഭിക്കാത്ത അവസ്ഥയെക്കുറിച്ച് പലരും ആശങ്ക പ്രകടിപ്പിച്ചു. കഠിനാധ്വാനം ചെയ്ത് പഠിച്ചാൽ ജീവിതം സുരക്ഷിതമാകുമെന്ന പൊതുവിശ്വാസം തെറ്റാണോയെന്നും പലരും ചോദിക്കുന്നു. രാജ്യത്ത് ഉന്നത വിദ്യാഭ്യാസമുള്ളവർ പോലും ജോലി കിട്ടാതെ കഷ്ടപ്പെടുന്നതിന് കാരണമെന്താണെന്ന് പലരും തിരക്കി. സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനമില്ലായ്മയാണെന്നും കേന്ദ്രസർക്കാർ ജോലികൾക്കുള്ള വേക്കൻസികൾ ഉണ്ടായിരുന്നിട്ടും അതൊന്നും നികത്തപ്പെടുന്നില്ലെന്നും മറ്റ് ചിലർ ചൂണ്ടിക്കാണിച്ചു. ഈ കുറപ്പിന് താഴെ നിരവധി ആളുകൾ തങ്ങളുടെ സമാനമായ അനുഭവങ്ങൾ പങ്കുവെക്കുകയും ഇദ്ദേഹത്തിന് സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു.
Few days ago, I booked rapido after getting back from work. Out of nowhere, he asked what I do for work. When I told him that I have a job, he said he was looking for any kind of work just to meet his daily needs. He asked if I could refer to him somewhere. For this purpose, I… pic.twitter.com/oN4EWVH3rS
— Sakshi (@333maheshwariii) February 19, 2026

