സുൽത്താൻപൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി ഇന്ന് ഉത്തർപ്രദേശിലെ സുൽത്താൻപൂർ എം.പി-എം.എൽ.എ കോടതിയിൽ ഹാജരാകും. കേസിൽ മൊഴി രേഖപ്പെടുത്തുന്നതിനായി കോടതി നേരിട്ട് ഹാജരാകാൻ രാഹുലിന് അവസാന അവസരം നൽകിയിരിക്കുകയാണ്.(Remarks against Amit Shah, Rahul Gandhi to appear in court today)
2018 ഓഗസ്റ്റിൽ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ ‘കൊലയാളി’ പരാമർശമാണ് കേസിന് ആധാരം. ബിജെപി പ്രവർത്തകനായ വിജയ് മിശ്രയാണ് 2018 ഒക്ടോബറിൽ കേസ് ഫയൽ ചെയ്തത്.
2024 ഫെബ്രുവരിയിൽ കേസിൽ രാഹുൽ ഗാന്ധിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് 2024 ജൂലൈയിൽ അദ്ദേഹം കോടതിയിൽ ഹാജരായി തന്റെ മേലുള്ള ആരോപണങ്ങൾ നിഷേധിച്ചിരുന്നു.

