Thursday, February 19, 2026
HomeWeather Updatesചൂടിൽ പൊരിയുന്ന കേരളത്തെ തണുപ്പിക്കാൻ മഴയെത്തുന്നു: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്...

ചൂടിൽ പൊരിയുന്ന കേരളത്തെ തണുപ്പിക്കാൻ മഴയെത്തുന്നു: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് | Rains

തിരുവനന്തപുരം: വേനൽച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഫെബ്രുവരി 21 മുതൽ കേരളത്തിൽ മഴ സജീവമാകും. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.(Rains are coming to cool down Kerala, Yellow alert in various districts)

ഫെബ്രുവരി 21ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും, ഫെബ്രുവരി 22ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ‘ശക്തമായ മഴ’ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഫെബ്രുവരി 21 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് ഉയർന്ന താപനിലയും അൾട്രാവയലറ്റ് ഇൻഡക്സും രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ, ലഭിക്കുന്ന മഴ ചൂടിന് നേരിയ ശമനമുണ്ടാക്കുമെന്നാണ് കരുതുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala