Thursday, February 19, 2026
HomeNationalNDAയ്ക്ക് പ്രഹരം: DMKയുമായി കൈകോർത്ത് വിജയകാന്തിൻ്റെ പാർട്ടി, നാടകീയ നീക്കങ്ങൾ |...

NDAയ്ക്ക് പ്രഹരം: DMKയുമായി കൈകോർത്ത് വിജയകാന്തിൻ്റെ പാർട്ടി, നാടകീയ നീക്കങ്ങൾ | DMDK

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കം. അന്തരിച്ച നടൻ വിജയകാന്തിന്റെ പാർട്ടിയായ ഡി.എം.ഡി.കെ, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നയിക്കുന്ന ഡി.എം.കെ സഖ്യത്തിൽ ചേർന്നു. ഡി.എം.ഡി.കെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് ചെന്നൈയിലെ അണ്ണാ അറിവാളയത്തിൽ എത്തി മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സഖ്യമുറപ്പിച്ചത്.(DMDK joins hands with DMK Alliance Ahead of Tamil Nadu Elections)

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എൻ.ഡി.എ സഖ്യവുമായി പ്രേമലത ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ അവസാന നിമിഷം ഡി.എം.കെ പാളയത്തിലേക്ക് മാറുകയായിരുന്നു. പാർട്ടി പ്രവർത്തകരുടെ വികാരം മാനിച്ചാണ് ഡി.എം.കെ സഖ്യത്തിൽ ചേരാൻ തീരുമാനിച്ചതെന്ന് പ്രേമലത പറഞ്ഞു. 2016-ൽ വിജയകാന്ത് ആഗ്രഹിച്ച സഖ്യം ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുകയാണെന്നും അവർ കൂട്ടിചേർത്തു.

രാജ്യസഭാ സീറ്റും നിയമസഭയിലേക്ക് ആവശ്യമായ സീറ്റുകളും സംബന്ധിച്ച് സ്റ്റാലിനുമായി ധാരണയിലെത്തിയതായാണ് വിവരം. സീറ്റുകളുടെ എണ്ണം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. ക്യാപ്റ്റൻ (വിജയകാന്ത്) തന്റെ അടുത്ത സുഹൃത്തായിരുന്നു എന്ന് സ്മരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി സ്റ്റാലിൻ പ്രേമലതയെ സ്വീകരിച്ചത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala