കൊല്ലം: കുളത്തൂപ്പുഴ ചോഴിയക്കോട് ആദിവാസി യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചോഴിയക്കോട് ഒരേക്കറിൽ ശാന്താ വീട്ടിൽ സജിൻ (30) ആണ് മരിച്ചത്. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.(Tribal youth found dead inside house in Kollam)
സമീപവാസികളായ ബന്ധുക്കൾ സജിന്റെ വീടിന്റെ വാതിൽ തുറന്നുകിടക്കുന്നത് കണ്ട് ഉള്ളിൽ പ്രവേശിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് അവർ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കോട്ടയം മുണ്ടക്കയം സ്വദേശിയായിരുന്ന സജിൻ, സംസ്ഥാന സർക്കാർ അനുവദിച്ച ഒരേക്കർ ഭൂമി ലഭിച്ചതിനെത്തുടർന്നാണ് കുളത്തൂപ്പുഴ ചോഴിയക്കോട് സ്ഥിരതാമസമാക്കിയത്.



