തൃശൂർക്കാരുടെ ഇണ്ടേറി അപ്പം (Inderi appam). എന്തെല്ലാം വിവിധതം റെസിപ്പികൾ ആണ്. എന്നിരുന്നാലും ഇത് കഴിക്കാൻ അടിപൊളി രുചിയാണ്. എന്തായാലും ഇതെങ്ങനെ ഉണ്ടാക്കുന്നതെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
ഉഴുന്ന് – ഒരു ഗ്ലാസ്
അരിപ്പൊടി – അര ഗ്ലാസ്
തേങ്ങ ചിരവിയത് – ഒരു കപ്പ്
തേങ്ങാക്കൊത്ത് – ഒരു കപ്പ്
ചെറിയ ജീരകം – ഒരു ടീസ്പൂൺ
ചെറിയ ഉള്ളി – 6
വെളുത്തുള്ളി – രണ്ട് അല്ലി
കറിവേപ്പില – രണ്ടു തണ്ട്
ഉപ്പ്
വെളിച്ചെണ്ണ – രണ്ട് ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ഉഴുന്ന് കുതിർത്തെടുത്തത് അരച്ചെടുക്കാണം. ശേഷം അരിപ്പൊടിയുമായി നല്ലവണ്ണം കൂട്ടിക്കുഴച്ച് ഒരു കട്ടിയുള്ള ബാറ്റർ ആക്കുക. ഇനി തേങ്ങ വെളുത്തുള്ളി മഞ്ഞൾപൊടി ചെറിയ ജീരകം ഇവ ചതച്ചെടുത്ത് ഇതിലേക്ക് ചേർക്കാണം. തേങ്ങാക്കൊത്തും ചെറിയ ഉള്ളിയും കറിവേപ്പിലയും വറുത്ത് ചേർക്കാം എല്ലാം കൂടി മിക്സ് ചെയ്തു കഴിഞ്ഞ് ചെറിയ അപ്പങ്ങളായി ചുട്ടെടുക്കണം.



