Wednesday, February 18, 2026
HomeKeralaപോലീസ് ഉദ്യോഗസ്ഥനെതിരെ വ്യാജ പ്രചാരണം: യുവതിക്കും സോഷ്യൽ മീഡിയ ചാനലുകൾക്കുമെതിരെ കേസ്...

പോലീസ് ഉദ്യോഗസ്ഥനെതിരെ വ്യാജ പ്രചാരണം: യുവതിക്കും സോഷ്യൽ മീഡിയ ചാനലുകൾക്കുമെതിരെ കേസ് | Police officer

ആലപ്പുഴ: ചെങ്ങന്നൂർ എസ്.എച്ച്.ഒയ്ക്ക് എതിരെ വ്യാജ പ്രചരണം നടത്തിയ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. മാങ്കാംകുഴി സ്വദേശി ശരണ്യയടക്കമുള്ളവർക്കെതിരെയാണ് പൊലീസ് നടപടിയെടുത്തത്.(False propaganda against police officer, Case filed against woman and social media channels)

എസ്.എച്ച്.ഒ കുട്ടി നിക്കർ ധരിച്ച് ഡ്യൂട്ടിക്കെത്തിയെന്നും പരാതി നൽകാൻ എത്തിയപ്പോൾ അശ്ലീലമായി സംസാരിച്ചു എന്നുമായിരുന്നു യുവതിയുടെ പ്രചാരണം. ഇതിന്റെ ചിത്രങ്ങളും ഇവർ പങ്കുവെച്ചിരുന്നു. പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ ശരണ്യയും കുടുംബാംഗങ്ങളും തമ്മിൽ സ്റ്റേഷനുള്ളിൽ വെച്ച് തർക്കമുണ്ടായി.

സ്ഥിതി നിയന്ത്രിക്കാനായി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ എസ്.എച്ച്.ഒയെ വിളിച്ചുവരുത്തുകയായിരുന്നു. ഈ സമയം രാവിലെ വ്യായാമം ചെയ്യുകയായിരുന്ന എസ്.എച്ച്.ഒ ആ വേഷത്തിൽ തന്നെ സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. എസ്.എച്ച്.ഒയുടെ പരാതിയെത്തുടർന്ന് ചെങ്ങന്നൂർ ഡി.വൈ.എസ്.പി സ്റ്റേഷനിലെത്തി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ വിശദമായി പരിശോധിച്ചു. യുവതിയുടെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്നാണ് കേസെടുക്കാൻ നിർദ്ദേശിച്ചത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala