This Content Is Only For Subscribers
1999 ഡിസംബറിൽ പാകിസ്ഥാനിലെ ലാഹോറിലെ പോലീസ് സ്റ്റേഷനിൽ ഒരു കത്ത് ലഭിക്കുന്നു. സാധാരണയായി എന്നും വരുന്നത് പോലെ പരാതി വല്ലതും ആകാം എന്ന് അവർ കരുതി. എന്നാൽ, പരാതിയാണ് എന്ന് കരുതി തള്ളിക്കളയാതെ ആ കത്ത് തുറന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ വായിക്കുന്നു. പക്ഷെ, ആരുടെയോ കൈപ്പടയിൽ എഴുതിയ ആ കത്ത്, ഒരു കുറ്റസമ്മതമായിരുന്നു. ” ഞാൻ ആറു വയസ്സിനും പതിനാറു വയസ്സിനും ഇടയിലുള്ള 100 ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു. അവരെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരം വെട്ടിനുറുക്കി ആസിഡ് വീപ്പയിൽ സൂക്ഷിച്ചു ” – ഇതായിരുന്നു ആ കത്തിലെ ഉള്ളടക്കം. ആ കത്ത് വായിച്ച പോലീസുകർ ഒന്നടങ്കം ഞെട്ടി. ആരാകും 100 ആൺകുട്ടികയുടെ തിരോധാനത്തിന് പിന്നിൽ?. കത്തിൽ പറയുന്ന കാര്യങ്ങൾ സത്യമാകുമോ? അങ്ങനെയെങ്കിൽ ആരാകും ആൺകുട്ടികളെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയ ആ കൊലയാളി.
പോലീസ് ആ അജ്ഞാത കത്തിനെ പിൻപറ്റി അന്വേഷണം നടത്തുവാൻ തീരുമാനിക്കുന്നു. എന്നാൽ ഒട്ടും വൈകാതെ ലാഹോറിലെ ഒരു പ്രമുഖ ദിനപത്രത്തിന്റെ എഡിറ്റർ പോലീസ് സ്റ്റേഷനിൽ ഒരു കത്തുമായി എത്തുന്നു. പോലീസ് സ്റ്റേഷനിൽ ലഭിച്ച അതെ കത്ത് തന്നെയായിരുന്നു ആ പത്രത്തിനും ലഭിച്ചത്. പൊള്ളയായ വാക്കുകൾ അല്ല, മറിച്ച് കത്തിൽ സത്യത്തിന്റെ അംശം ഉള്ളതായി അവർക്ക് തോന്നി. കത്തിന്റെ സ്രോതസ്സ് അറിയുവാൻ പോലീസ് അന്വേഷണം ഉർജ്ജിതമാകുന്നു.
ആ അജ്ഞാത കത്തിനെ പിൻപറ്റി ചുരുളഴിഞ്ഞത് തീർത്താൽ തീരാത്ത പകയുടെ രക്തം മരവിപ്പിക്കുന്ന കഥകളായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പുറത്തു വന്നത് ജാവേദ് ഇക്ബാൽ (Javed Iqbal) എന്ന മനുഷ്യൻ നടത്തിയ നര വേട്ടയുടെ കഥകളായിരുന്നു. ജാവേദ് ഇക്ബാൽ എന്ന പാകിസ്ഥാനി സീരിയൽ കില്ലർ പാകിസ്ഥാനെയും മനുഷ്യമനഃസാക്ഷിയെയും ഒരുപോലെ ഞെട്ടലിലാഴ്ത്തിയിരുന്നു. ആൺകുട്ടികളെ തട്ടിക്കൊണ്ടു പോയശേഷം അവരെ ലൈംഗികാതിക്രമത്തിന് വിധേയരാകുന്നു. കഴുത്തു ഞെരിച്ച് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം ആസിഡ് വീപ്പയിൽ ശവശരീരങ്ങൾ പൂർണമായി നശിക്കുവാനായി ഉപേക്ഷിക്കുന്നു. ജാവേദ് കൃത്യം നൂറ് ആൺകുഞ്ഞുങ്ങളെയാണ് കൊലപ്പെടുത്തിയത്. തന്റെ ഇരകളുടെ എണ്ണത്തിൽ പോലും വ്യക്തമായ ഒരു കണക്ക് തന്നെ സൂക്ഷിച്ച കുക്രി (Kukri) എന്ന അറിയപ്പെട്ട പാകിസ്ഥാനിലെ കശാപ്പുകാരൻ (Butcher of Pakistan).
1961ൽ പാകിസ്ഥാനിലെ ലാഹോറിലാണ് ജാവേദ് ഇക്ബാലിന്റെ ജനനം. വിദ്യാർത്ഥിയായിരുന്ന കാലത്തു തന്നെ ജാവേദ് സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കുന്നു. പിതാവ് വാങ്ങി കൊടുത്ത വീട്ടിലായിരുന്നു അയാളുടെ താമസം. സമൂഹത്തിന്റെ മുന്നിൽ നല്ലവനായി ജീവിച്ച ജാവേദ്, പുറംലോകം തിരിച്ചറിയാത്ത ഇരുണ്ട സ്വഭാവത്തിന് ഉടമയായിരുന്നു. ജാവേദ് എന്ന സാധാരണകാരനെ പാകിസ്ഥാനിലെ കുപ്രസിദ്ധനായ സീരിയൽ കില്ലർ എന്ന പരിവേഷത്തിലേക്ക് നയിക്കുന്നത് 1990 ന്റെ തുടക്കത്തോടെയാണ്. അച്ഛൻ വാങ്ങി കൊടുത്ത വീട്ടിൽ ജാവേദ് ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. പലപ്പോഴായി വളരെ പ്രായം കുറഞ്ഞ ആൺകുട്ടികളെ വീട്ടിൽ എത്തിച്ചതിന് ശേഷം അവരെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നു. ആ വീട്ടിൽ ഇത്തരം പ്രവർത്തികൾ നിരന്തരമായിരുന്നു. ജാവേദിന്റെ മാതാപിതാക്കൾ മകന്റെ ഈ നീച പ്രവർത്തിയെ പറ്റി അധികം വൈകാതെ തന്നെ അറിയുന്നു. എന്നാൽ നാട്ടുകർ അറിഞ്ഞാൽ കുടുംബത്തിന്റെ അന്തസ് നശിക്കുമെന്ന് കരുതി അവർ ഇതൊന്നും ആരോടും പറഞ്ഞിരുന്നില്ല. ഒടുവിൽ വീട്ടുകരുടെ നിർബന്ധത്തിൽ വഴങ്ങി ജാവേദ് വിവാഹിതനാകുന്നു. വിവാഹ ശേഷവും അയാൾ നിരന്തരം തെരുവോരങ്ങളിൽ ജീവിച്ചിരുന്ന ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു.
1990 ൽ തെരുവിൽ ജീവിച്ചിരുന്ന ഒരു ബാലനെ ലൈംഗികമായി പീഡിപ്പിച്ചതിന് ജാവേദിനെ പോലീസ് അറസ്റ്റ് ചെയ്യുന്നു. ജാവേദിനെതിരെ മതിയായ തെളിവുകൾ ഒന്നും ഇല്ലാത്തത് കൊണ്ട് അയാളെ കോടതി വെറുതെ വിടുന്നു. എന്നാൽ ജാവേദ് അറസ്റ്റിലായ വിവരം നാടാകെ പരക്കുന്നു. മകന്റെ ഈ പ്രവർത്തി നാടാകെ അറിഞ്ഞത്തിന്റെ സങ്കടവും നാണക്കേടും സഹിക്കുവാൻ കഴിയാതെ ജാവേദിന്റെ അമ്മ മരണപ്പെടുന്നു. അമ്മയുടെ മരണം ജാവേദിനെ കൊണ്ടെത്തിച്ചത് പ്രതികാരത്തിലേക്കായിരുന്നു. തന്റെ അമ്മയുടെ മരണത്തിന് പകരമായി 100 അമ്മമാരുടെ കണ്ണീർ വീഴ്ത്തുമെന്ന് അയാൾ പ്രതിജ്ഞ ചെയ്യുന്നു. അതിന് അയാൾ കണ്ടെത്തിയ മാർഗ്ഗമായിരുന്നു 100 ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തുക എന്നത്. ഒട്ടും മടിയില്ലാതെ അയാൾ അത് നടപ്പിലാക്കുകയും ചെയ്യുന്നു.
കശാപ്പുകാരന്റെ കൊലപാതക പമ്പര
ജാവേദ് വളരെ തന്ത്രപരമായാണ് തന്റെ ലക്ഷ്യത്തിനായി ഓരോ ഇരകളെയും കണ്ടെത്തിയത്. തെരുവിൽ കഴിഞ്ഞിരുന്ന അനാഥരായ കുട്ടികളായിരുന്നു അയാളുടെ പ്രധാന ഇരകൾ. ജാവേദ് ഒരുക്കിയ കെണിയിൽ അകപ്പെടുന്ന കുട്ടികളെ അയാളുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുന്നു. ഒടുവിൽ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാകുന്നു അതിന് ശേഷം ചങ്ങല ഉപയോഗിച്ച് കുട്ടികളുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നു. ഇരകൾ മരണപ്പെട്ടാൽ അവരുടെ ശവശരീരം വെട്ടിനുറുക്കി ഹൈഡ്രോക്ലോറിക് ആസിഡ് വീപ്പയിൽ സൂക്ഷിക്കുന്നു. ശവശരീരം പൂർണ്ണമായി നശിച്ചു കഴിഞ്ഞാൽ സമീപത്തെ നദിയിൽ ഉപേക്ഷിക്കുന്നു. അങ്ങനെ ജാവേദ് കൃത്യം 100 ആൺകുട്ടികളെ കൊലപ്പെടുത്തുന്നു. നൂറാമത്തെ ആൺകുട്ടിയെയും കൊലപ്പെടുത്തിയതിന് ശേഷം ജാവേദ്, രവി നദിയിൽ ചാടി ആത്മഹത്യ ചെയ്യുവാൻ തീരുമാനിക്കുന്നു. എന്നാൽ അയാളുടെ ആ ശ്രമം പരാജയപ്പെട്ടിരുന്നു.
കൃത്യം 100 എന്ന സംഖ്യ പൂർത്തിയായപ്പോഴാണ് അയാൾ പോലീസിനും പത്രത്തിനും കുറ്റസമ്മതം നടത്തിയ കത്തുകൾ അയക്കുന്നത്. ഒടുവിൽ അന്വേഷണം എത്തിച്ചേർന്നത് ജാവേദ് ഇക്ബാലിന്റെ വീട്ടിലായിരുന്നു. വീട് മുഴുവൻ പരിശോധിച്ച പോലീസിന്റെ മുന്നിൽ തുറന്നത് നിഷ്ഠൂര കൊലപാതക പാരമ്പരകളുടെ കഥകളായിരുന്നു. ജാവേദിന്റെ വീട്ടിനുള്ളിലെ ചുമരിൽ നിന്നും രക്ത കറകൾ പോലീസ് കണ്ടെത്തുന്നു. കുട്ടികളെ കഴുത്തു ഞെരിച്ച് കൊല്ലുവാൻ ഉപയോഗിച്ച ചങ്ങലയും, പ്ലാസ്റ്റിക് ബാഗുകളിൽ കൊല്ലപ്പെട്ട കുട്ടികളുടെ ഫോട്ടോകളും കണ്ടെടുക്കുന്നു. അന്വേഷണത്തിൽ കൂടുതൽ വെളിച്ചം പകർന്നത് ആ വീട്ടിൽ നിന്നും കണ്ടെടുത്ത ജാവേദിന്റെ ഡയറിയായിരുന്നു.
ജാവേദിന്റെ കൈപ്പടയിൽ എഴുതിയ ആ ഡയറിക്കുള്ളിൽ അയാൾ കൊലപ്പെടുത്തിയ ഓരോ കുട്ടികളുടെയും വിവരങ്ങൾ അടങ്ങിയിരുന്നു. അവരെ എപ്പോൾ, എങ്ങനെ കൊലപ്പെടുത്തി എന്ന വ്യക്തമായി വിവരിക്കുന്ന നൂറോളം പേജുകൾ. ഇത് കൂടാതെ, ഭാഗികമായി അലിഞ്ഞുപോയ മനുഷ്യൻ്റെ അവശിഷ്ടങ്ങളുള്ള രണ്ട് ആസിഡ് നിറച്ച വീപ്പകൾ കണ്ടെത്തുന്നു. തുടർന്ന് പോലീസ് ജാവേദിനെ അറസ്റ്റ് ചെയ്യുന്നു. ആദ്യം അയാൾ ചെയ്ത എല്ലാ കുറ്റങ്ങളും പോലീസിനോട് ഏറ്റുപറയുന്നു. ഈ കൊലപാതകങ്ങളിലേക്ക് നയിച്ച അമ്മയുടെ മരണത്തെ പറ്റിയും അയാൾ വ്യക്തമാക്കുന്നു.
എന്നാൽ കോടതിയിൽ ജാവേദ് ഇതെല്ലാം നിഷേധിക്കുന്നു. താൻ നിരപരാധിയാണെന്ന് അയാൾ നിരന്തരം ഉന്നയിച്ചു കൊണ്ടിരുന്നു. എന്നിരുന്നാലും തെളിവുകൾ ജാവേദിനെതിരായിരുന്നു. ജാവേദ് കുറ്റകരനാണ് എന്ന് ബോധ്യപ്പെട്ട കോടതി, അയാളെ വധശിക്ഷയ്ക്ക് വിധിക്കുന്നു. എന്നാൽ ഒരു സാധാരണ മരണമായിരുന്നില്ല അയാൾക്ക് കോടതി വിധിച്ചത്. “നീ കൊന്ന കുട്ടികളുടെ മാതാപിതാക്കളുടെ മുന്നിൽ വച്ച് നിന്നെ കഴുത്ത് ഞെരിച്ച് കൊല്ലും, നീ കുട്ടികളെ കൊന്നതുപോലെ നിന്റെ ശരീരവും 100 കഷണങ്ങളായി മുറിച്ച് ആസിഡിൽ നിക്ഷേപിക്കും” – ഇതായിരുന്നു കോടതി വിധി. ജാവേദ് എന്ന കുറ്റവാളിയെക്കാൾ അയാൾക്ക് കോടതി വിധിച്ച ശിക്ഷ വളരെയധികം ഖ്യാതി നേടിയിരുന്നു.
പാകിസ്ഥാൻ മുഴുവൻ ജാവേദിന്റെ മരണത്തിനായി കാത്തിരുന്നു. പിഞ്ചു കുഞ്ഞുങ്ങളുടെ ജീവൻ അപഹരിച്ച ആ മനുഷ്യമൃഗം മരിക്കുന്നതും കാത്ത് പതിനായിരങ്ങൾ ഓരോ ദിവസവും തള്ളി നീക്കി. എന്നാൽ കോടതി വിധി നടപ്പിലാകുന്നതിന് മുൻപ് തന്നെ ജാവേദ് മരണപ്പെട്ടിരുന്നു. 2001, ഒക്ടോബർ 9 ന് ജാവേദ് ഇക്ബാലിനെ പാകിസ്ഥാനിലെ കോട് ലഖ്പത് ജയിലിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ജയിൽ മുറിയിലെ ബെഡ്ഷീറ്റിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു ജാവീദിന്റെ ശവശരീരം കണ്ടെത്തിയത്. ജാവേദിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൊല്ലപ്പെടുന്നതിന് മുൻപ് ആരൊക്കെയോ ചേർന്ന് അയാളെ പൊതിരെ തല്ലിയിട്ടുണ്ട് എന്ന് വ്യക്തമാകുന്നു. എന്നിരുന്നാലും അയാൾ ശെരിക്കും ആത്മഹത്യ ചെയ്തതാണോ അതോ ജാവേദിനെ ആരെങ്കിലും കൊലപ്പെടുത്തിയതാണോ എന്നും വ്യക്തമല്ല
Summary: Javed Iqbal was a notorious Pakistani serial killer who confessed in 1999 to the sexual abuse and murder of 100 young boys in Lahore, primarily targeting street children and runaways.



