Tuesday, February 17, 2026
• കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപിടിത്തം; തീയണയ്ക്കാൻ ശ്രമം തുടരുന്നു • ചൊവ്വാഴ്ച വൈകിട്ട് 6.10ഓടെയാണ് തീപിടിത്തമുണ്ടായത് • രണ്ടും മൂന്നും നിലകളിലാണ് തീപിടിത്തമുണ്ടായത്. മുകളിലെ നിലയിലേക്ക് തീ പടരുകയാണ്
HomeKerala'അറിയാവുന്ന കാര്യങ്ങളെല്ലാം ED ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്, ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ഒരു സാമ്പത്തിക...

‘അറിയാവുന്ന കാര്യങ്ങളെല്ലാം ED ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്, ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടും ഇല്ല, വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടില്ല’: നടൻ ജയറാം | Sabarimala

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി നടൻ ജയറാമിനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഇന്ന് രാവിലെ 11 മണിയോടെ ഹാജരായ ജയറാമിനെ മൂന്നര മണിക്കൂറോളം ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.(Told ED officials everything I know, Actor Jayaram on Sabarimala gold theft case)

സിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ഇ.ഡി പ്രധാനമായും വിവരങ്ങൾ തേടിയത്. തനിക്ക് അദ്ദേഹവുമായി യാതൊരുവിധ സാമ്പത്തിക ബന്ധവുമില്ലെന്നും തനിക്കറിയാവുന്ന കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ജയറാം മാധ്യമങ്ങളോട് പ്രതികരിച്ചു.

സ്വർണ്ണപ്പാളികൾ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇത് വലിയ വിവാദമായതിനെത്തുടർന്നാണ് ഇ.ഡി ജയറാമിന് സമൻസ് അയച്ചത്. ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിച്ചിട്ടില്ല എന്നാണ് ജയറാം പറഞ്ഞത്. രേഖകളൊന്നും ഹാജരാക്കാൻ നിലവിൽ നിർദ്ദേശിച്ചിട്ടുമില്ല.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala