പാലക്കാട്: പി.കെ. ശശിയുടെ രാജി ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ച കേസിൽ ഡീൻ കുര്യാക്കോസ് എം.പിക്ക് ജാമ്യം. ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായാണ് അദ്ദേഹം ജാമ്യം എടുത്തത്. കേസിൽ നേരത്തെ കോടതി എം.പിക്ക് എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടർന്നാണ് അദ്ദേഹം നേരിട്ട് ഹാജരായത്.(Road blockade against PK Sasi, Dean Kuriakose MP granted bail)
2018-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പി.കെ. ശശിക്കെതിരായ ആരോപണങ്ങളെത്തുടർന്ന് അദ്ദേഹം രാജി വെക്കണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചിരുന്നു.
വഴിതടയൽ, ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ പരിക്കേൽപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് എം.പിക്കെതിരെ ചുമത്തിയിരുന്നത്. കേസിൽ കോടതിയിൽ ഹാജരാകാത്തതിനെത്തുടർന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.



