Tuesday, February 17, 2026
HomeKeralaമുത്തങ്ങയിൽ വൻ ലഹരി വേട്ട: മൂന്നര ടൺ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി...

മുത്തങ്ങയിൽ വൻ ലഹരി വേട്ട: മൂന്നര ടൺ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ലോറി പിടികൂടി | Drug

വയനാട്: നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്താനുള്ള ശ്രമം മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ പരാജയപ്പെടുത്തി. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മൂന്നര ടൺ ഹാൻസ് ആണ് പിടിച്ചെടുത്തത്.(Massive drug bust in Muthanga, Lorry seized with banned tobacco products)

സംഭവവുമായി ബന്ധപ്പെട്ട് കർണാടക രജിസ്ട്രേഷനുള്ള ലോറി കസ്റ്റഡിയിലെടുക്കുകയും ഡ്രൈവറായ കോയമ്പത്തൂർ സ്വദേശി കാളി മുത്തുകുമാറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ലോറിയിൽ പഞ്ചസാര ചാക്കുകളാണെന്ന വ്യാജേനയാണ് പുകയില ഉൽപ്പന്നങ്ങൾ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.

സംശയം തോന്നിയ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് നിരോധിത പുകയില ശേഖരം കണ്ടെത്തിയത്. പിടിച്ചെടുത്ത മൂന്നര ടൺ ഹാൻസിന് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala