കൊച്ചി: തേവരയിൽ അപ്പാർട്ട്‌മെന്റിലെ സ്വിമ്മിംഗ് പൂളിൽ വീണ് ചികിത്സയിലായിരുന്ന നാല് വയസ്സുകാരി ഇനിയ മരണത്തിന് കീഴടങ്ങി. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.(Tragic end for 4-year-old girl who fell into apartment pool)
കുണ്ടന്നൂർ വലിയവീട്ടിൽ ഗോകുലിന്റെയും സന്ധ്യയുടെയും മകളാണ് ഇനിയ. ഈ മാസം ഒന്നാം തീയതിയാണ് സംഭവം നടന്നത്. അമ്മയോടൊപ്പം തേവരയിലെ അപ്പാർട്ട്‌മെന്റിൽ എത്തിയതായിരുന്നു ഇനിയ. ഇതിനിടെ കുട്ടിയെ കാണാതാവുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ സ്വിമ്മിംഗ് പൂളിൽ വീണ നിലയിൽ കണ്ടെത്തുകയുമായിരുന്നു.



