വാഷിംഗ്ടൺ: അമേരിക്കയിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥി സാകേത് ശ്രീനിവാസയ്യനെ മരിച്ച നിലയിൽ കണ്ടെത്തി. കാലിഫോർണിയയിലെ അൻസ തടാകത്തിന് സമീപത്തു നിന്നാണ് ആറ് ദിവസത്തെ തെരച്ചിലിന് ശേഷം മൃതദേഹം കണ്ടെത്തിയത്. സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് മരണം സ്ഥിരീകരിക്കുകയും കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.(Indian student missing in US found dead)
ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ സാകേതിനെ കഴിഞ്ഞ ആറ് ദിവസമായി കാണാനില്ലായിരുന്നു. സാകേതിനെ കാണാനില്ലെന്ന് സുഹൃത്തുക്കൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
അൻസ തടാകത്തിന് സമീപത്തു നിന്നും സാകേതിന്റെ ലാപ്ടോപ്പ് അടങ്ങിയ ബാഗ് കണ്ടെത്തിയിരുന്നു. ഇതിനെ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കർണാടക സ്വദേശിയായ സാകേത് മികച്ച അക്കാദമിക് പശ്ചാത്തലമുള്ള വിദ്യാർത്ഥിയായിരുന്നു. 2025-ൽ ഐഐടി മദ്രാസിൽ നിന്ന് കെമിക്കൽ എൻജിനീയറിംഗിൽ ബിരുദം പൂർത്തിയാക്കി. നിലവിൽ യുസി ബെർക്ക്‌ലിയിൽ കെമിക്കൽ ആൻഡ് ബയോമോളിക്യുലാർ എൻജിനീയറിംഗിൽ മാസ്റ്റേഴ്സ് വിദ്യാർത്ഥിയായിരുന്നു.



