Thursday, February 12, 2026
HomeKeralaചോക്കാട് മലവാരത്ത് കാട്ടുതീ പടരുന്നു: തീയണയ്ക്കാൻ ശ്രമിച്ച് നാട്ടുകാരും വനം വകുപ്പും...

ചോക്കാട് മലവാരത്ത് കാട്ടുതീ പടരുന്നു: തീയണയ്ക്കാൻ ശ്രമിച്ച് നാട്ടുകാരും വനം വകുപ്പും | Forest fire

മലപ്പുറം: ചോക്കാട് നെല്ലിക്കര മലവാരത്ത് കാട്ടുതീ പടരുന്നു. തീ ജനവാസ കേന്ദ്രങ്ങളിലേക്ക് പടരാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും വനസംരക്ഷണ സമിതിയും. കാട്ടുതീ പടരാനുള്ള കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.(Forest fire spreading Malappuram, Locals and Forest Department)

അമ്പതോളം വരുന്ന നാട്ടുകാർ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. നാൽപ്പത് സെന്റ് നഗർ ഭാഗത്തേക്ക് തീ പടരുന്നത് തടയാൻ ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്. ഇതിൻ്റെ ദൃശ്യങ്ങൾ പകർത്തുന്നതിനും ഫോട്ടോ എടുക്കുന്നതിനും നാട്ടുകാർക്ക് വനം വകുപ്പ് കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

രണ്ട് വർഷം മുമ്പും ഇതേ പ്രദേശത്ത് സമാനമായ രീതിയിൽ തീ പടരുകയും ഏക്കർ കണക്കിന് വനം നശിക്കുകയും ചെയ്തിരുന്നു. അന്ന് ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala