ന്യൂഡൽഹി: എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ പകർപ്പ് പ്രചരിച്ച സംഭവത്തിൽ ഡൽഹി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കേസിന്റെ ഭാഗമായി പ്രസാധകരായ പെൻഗ്വിൻ ബുക്ക്സിന് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ നോട്ടീസ് നൽകി.(Naravane’s book controversy, Delhi Police issues notice to publishers)
പുസ്തകത്തിന്റെ പി.ഡി.എഫ് പതിപ്പിൽ പെൻഗ്വിൻ ബുക്സിന്റെ ലോഗോ അടക്കമുള്ളവ ഉണ്ടായിരുന്നു. പ്രസിദ്ധീകരണത്തിന് മുൻപേ ഈ വിവരങ്ങൾ എങ്ങനെ പുറത്തായെന്ന് പോലീസ് പരിശോധിക്കും. പ്രസാധന കരാർ, പുസ്തകം പുറത്തിറക്കാൻ സ്വീകരിച്ച നടപടികൾ എന്നിവ പോലീസ് അന്വേഷിക്കുന്നുണ്ട്.
2023 ഡിസംബറിൽ പുസ്തകത്തിന്റെ പ്രീ-ഓർഡർ പെൻഗ്വിൻ പ്രഖ്യാപിച്ചിരുന്നെങ്കിലും 2024 ജനുവരിയിൽ അത് റദ്ദാക്കിയതായാണ് വിവരം. പുസ്തകം സഭയിൽ ഉയർത്തിക്കാട്ടിയ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്തെത്തിയതോടെ വിഷയം ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയായി.



