ചിലർക്ക് രാവിലെ ഉറക്കമെണീക്കുമ്പോൾ തലവേദന ഉണ്ടാകാറുണ്ട്. പലകാരണങ്ങൾ കൊണ്ട് തലവേദനയുണ്ടാകാം. ഉയർന്ന രക്തസമ്മർദം, ഹാങ് ഓവർ, പനി, മൈഗ്രെയ്ൻ, ഉറക്കമില്ലായ്മ, സമ്മർദം, അങ്ങനെ തലവേദനക്ക് തന്നെ പല കാരണങ്ങൾ ഉണ്ടാകാറുണ്ട്.
തലവേദന മാറാൻ ചിലർക്ക് നല്ല ചൂട് ചായ കുടിച്ചാൽ മതിയാകും. ചിലർക്ക് മരുന്നിനെ തന്നെ ആശ്രയിക്കേണ്ടി വരുന്നു. എന്നാൽ തലവേദന ഒഴിവാക്കാനും മികച്ച ആരോഗ്യം നിലനിർത്താനും രാവിലെ സാധാരണ ചായയ്ക്കുപകരം ഈ ആയുർവേദ ചായ (Ayurvedic tea) കുടിക്കാം. ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായവ
1 ഗ്ലാസ് വെള്ളം എടുക്കുക
അര ടീസ്പൂൺ അയമോദകം
ഏലയ്ക്ക നന്നായി ചതച്ചത്
1 ടീസ്പൂൺ മല്ലി
5 പുതിന ഇലകൾ
തയ്യാറാക്കുന്ന വിധം
വെള്ളത്തിൽ ചേരുവകളെല്ലാം ചേർത്ത് ചെറു തീയിൽ മൂന്നു മിനിറ്റ് തിളപ്പിക്കുക. അതിനുശേഷം അരിച്ചെടുത്ത് കുടിക്കുക.
വയറുവേദന, ദഹനക്കേട്, ചുമ, ജലദോഷം, പ്രമേഹം, ആസ്മ, ശരീരഭാരം കുറയ്ക്കൽ എന്നിവയ്‌ക്ക് അയമോദകം സഹായിക്കുന്നു. ഉപാപചയപ്രവർത്തനം, മൈഗ്രെയ്ൻ തലവേദന, ഹോർമോൺ ബാലൻസ്, തൈറോയ്ഡ് എന്നിവ മെച്ചപ്പെടുത്തുന്നതിന് മല്ലി മികച്ചതാണ്.
ചായയുടെ ആസക്തി, മൂഡ് വിങ്സ്, ഉറക്കമില്ലായ്മ, അസിഡിറ്റി, മൈഗ്രെയ്ൻ, കൊളസ്ട്രോൾ എന്നിവയിൽ നിന്ന് മുക്തി നേടാൻ പുതിന ഇലകൾ ഉത്തമമാണ്. ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ ഓക്കാനം, മൈഗ്രെയ്ൻ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്ക് ഏലയ്ക്ക നല്ലതാണ്.



